Sunday November 18th, 2018 - 9:24:am
topbanner

ജിയോയുടെ ഡബിള്‍ ധമാക്ക തിരിച്ചടിയ്ക്ക് മറുപടി നല്‍കി എയര്‍ടെല്‍; 99 രൂപയ്ക്ക് ഇനി കൂടുതല്‍ ഡാറ്റ

Jikku Joseph
ജിയോയുടെ ഡബിള്‍ ധമാക്ക തിരിച്ചടിയ്ക്ക് മറുപടി നല്‍കി എയര്‍ടെല്‍; 99 രൂപയ്ക്ക് ഇനി കൂടുതല്‍ ഡാറ്റ

ജിയോയുടെ ഡബിള്‍ ധമാക്ക തിരിച്ചടിയ്ക്ക് മറുപടി നല്‍കി എയര്‍ടെല്‍. ജിയോ നല്‍കി വന്നിരുന്ന 98 രൂപ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കി വന്നിരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചു.

പുതുക്കിയ നിരക്കനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 100 എസ്എംഎസും ലഭിക്കും. നേരത്തെ ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിച്ചിരുന്നത്.

ജിയോയുടെ 98 രൂപ പ്ലാനിലും രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് കോളുകളും ആകെ 300 എസ്എംഎസുമാണ് ഉള്ളത്. 28 ദിവസം തന്നെയാണ് ഈ ഓഫറിന്റേയും വാലിഡിറ്റി.

എന്നാല്‍, എയര്‍ടെലിന്റെ പുതിയ പ്ലാനാണ് എസ്എംഎസിന്റെ കാര്യത്തില്‍ മുന്നില്‍. പ്രതിദിനം 100 എസ്എംഎസുകള്‍ വീതം ആകെ ഓഫര്‍ കാലാവധിയില്‍ 2800 എസ്എംഎസ് ആണ് എയര്‍ടെല്‍ നല്കുന്നത്. രണ്ട് പ്ലാനുകളിലും ഡാറ്റയ്ക്ക് പ്രതിദിന ഉപയോഗ പരിധിയില്ല.

എയര്‍ടെലിന്റെ 149 രൂപ, 399 രൂപ പ്ലാനുകളില്‍ അധിക ഡാറ്റ നല്‍കി പരിഷ്‌കരിച്ചതിന് മറുപടിയായാണ് ജിയോ എല്ലാ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ദിവസേന 1.5 ജിബി ഡാറ്റ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

English summary
airtel rs 99 prepaid plan now offers 2gb data for 28 days, unlimited calls
topbanner

More News from this section

Subscribe by Email