Sunday September 23rd, 2018 - 6:48:am
topbanner

558 രൂപയ്ക്ക് 246 ജിബി ഡാറ്റ; എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍

Jikku Joseph
558 രൂപയ്ക്ക് 246 ജിബി ഡാറ്റ; എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍

പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 558 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 82 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. ഓഫര്‍ കാലാവധിയില്‍ ആകെ 246 ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും.

ജിയോ, വോഡാഫോണ്‍ ഓഫറുകളോടാണ് എയര്‍ടെലിന്റെ പുതിയ ഓഫര്‍ മത്സരിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, നൂറ് എസ്എംഎസ്, എന്നിവയൂം പ്ലാനില്‍ ഉണ്ടാവും. 4ജി, 3ജി ഡാറ്റയാണ് ഈ ഓഫറില്‍ ഉപയോഗികകാന്‍ സാധിക്കുക. എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.

പ്രതിദിന ഉപയോഗ പരിധിയായ മൂന്ന് ജിബി കഴിഞ്ഞാലും 128 കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഈ സൗകര്യം അടുത്തിടെയാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 199 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളില്‍ ഈ സൗകര്യം ലഭ്യമാവും.

English summary
airtel new prepaid plan 3gb data validity
topbanner

More News from this section

Subscribe by Email