topbanner
Saturday October 21st, 2017 - 6:34:am
topbanner

495 രൂപയ്ക്ക് പുതിയ പ്ലാനുമായി എയര്‍ടെല്‍

Jikku Joseph
495 രൂപയ്ക്ക് പുതിയ പ്ലാനുമായി എയര്‍ടെല്‍

പുതിയ റീച്ചാര്‍ജ് ഓഫറുമായി എയര്‍ടെല്‍ വീണ്ടും വിപണിയില്‍. ഇത്തവണ 495 രൂപയുടെ പുതിയ റീച്ചാര്‍ജ് പാക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 84 ദിവസത്തേക്ക് പരിധിയില്ലാത്ത വിളിയും ദിവസേന 1 ജിബി ഡാറ്റയും നല്‍കുന്നതാണ് പുതിയ ഓഫര്‍. റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ക്ക് സമാനമാണ് എയര്‍ടെലിന്റെ 84 ദിവസം കാലപരിധിയുള്ള പുതിയ പ്ലാന്‍.

എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫര്‍ ആദ്യ രണ്ട് റീച്ചാര്‍ജുകളില്‍ മാത്രമാണ് ലഭ്യമാവുക. മഹാരാഷ്ട്ര, ചെന്നൈ എന്നിവടങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാവും. മുംബൈ സര്‍ക്കിളില്‍ 495ന്റെ റീച്ചാര്‍ജിനൊപ്പം 99 എസ്എംഎസും ലഭിക്കും. ജിയോയുമായി മത്സരിക്കാന്‍ 1ജിബി ദിവസേന ലഭിക്കുന്ന വേറെ റീച്ചാര്‍ജ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്.

English summary
airtel 495 recharge 1gb data and ulimited call