Wednesday September 26th, 2018 - 4:36:am
topbanner

99 രൂപയ്ക്ക് വിമാനയാത്ര; എയര്‍ ഏഷ്യയുടെ ഓഫര്‍ ഇന്നു മുതല്‍

Jikku Joseph
99 രൂപയ്ക്ക് വിമാനയാത്ര; എയര്‍ ഏഷ്യയുടെ ഓഫര്‍ ഇന്നു മുതല്‍

മുംബൈ: കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യയുടെ ഓഫര്‍ ജനുവരി 16 മുതല്‍ ജനുവരി 22 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും. മെയ് ഒന്ന് മുതല്‍ 2018 ഫെബ്രുവരി ആറുവരെയുള്ള യാത്രകളാണ് ഈ നിരക്കില്‍ ബുക്ക് ചെയ്യാവുന്നത്.

ബെംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പുനെ, വിസാഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക നിരക്ക്. മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നു. ക്വാലലംപൂരിലേക്കും ബാങ്കോക്കിലേക്കുമാണ് ഈ നിരക്ക്.


Read more topics: airasia, travel, offer, air lines
English summary
airasia travel offer starts today
topbanner

More News from this section

Subscribe by Email