Monday September 24th, 2018 - 11:38:pm
topbanner

സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫര്‍; 45% ഡിസ്‌കൗണ്ടുമായി എയര്‍ ഏഷ്യ

suji
സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ ഓഫര്‍; 45% ഡിസ്‌കൗണ്ടുമായി എയര്‍ ഏഷ്യ

ദില്ലി: 2018ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ അടുത്തതോടെ എയര്‍ലൈന്‍ കമ്പനി വെബ്‌സൈറ്റുകള്‍ വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി ഉപഭോക്താക്കളെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണ്. ആഭ്യന്തര യാത്രകള്‍ക്ക് 45 ശതമാനം ഡിസ്‌കൗണ്ടാണ് എയര്‍ ഏഷ്യ നല്‍കുന്ന ഓഫര്‍.

സ്വാതന്ത്ര്യദിന സെയിലിന്റെ ഭാഗമായി ബെംഗളൂരു, കൊല്‍ക്കത്ത, അമൃത്സര്‍, ന്യൂ ഡല്‍ഹി, റാഞ്ചി, ഹൈദരാബാദ് എന്നിങ്ങനെ ഏതാനും ലൊക്കേഷനുകളിലേക്കാണ് വിലക്കിഴിവ്. 2019 ഫെബ്രുവരി 19 മുതല്‍ ആഗസ്റ്റ് 13 വരെ ഓഫര്‍ യാത്രാ കാലാവധിയാകും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട വിമാനയാത്രകള്‍ക്കാണ് ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുക. കമ്പനി വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഓഫര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

Buy more, save more എന്ന പ്രൊമോഷന്‍ സ്‌കീമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരു ഗസ്റ്റിന് 15, രണ്ട് പേര്‍ക്ക് 25, മൂന്ന് പേര്‍ക്ക് 35, നാല് പേരും അതിലും കൂടുതലാണ് ഗസ്റ്റെങ്കില്‍ 45 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

 

 

English summary
airasia offers cheap flight tickets on independence day 2018
topbanner

More News from this section

Subscribe by Email