Saturday September 22nd, 2018 - 11:42:am
topbanner

മെഗാ സെയില്‍സ് ഓഫറുകളുമായി എയര്‍ഏഷ്യ

Jikku Joseph
മെഗാ സെയില്‍സ് ഓഫറുകളുമായി എയര്‍ഏഷ്യ

മെഗാ സെയില്‍സ് ഓഫറുകളുമായി എയര്‍ഏഷ്യ. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ഉള്ള ടിക്കറ്റ് നിരക്കുകളുമാണ് എയര്‍ഏഷ്യ പ്രഖ്യാപിച്ചത്.

ഈ ഓഫര്‍ പ്രകാരം കൊച്ചി ബംഗളൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും.

ഭുവനേശ്വര്‍ ക്വോലാലംപൂര്‍ റൂട്ടില്‍ 1999 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ബാലി, ഫുകേത് എന്നിവിടങ്ങളിലേക്ക് 4,330 രൂപയും 3,494 രൂപയുമായിരിക്കും നിരക്ക്. ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്കും 1999 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

ബംഗളൂരു, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം.

ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 28 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം. എയര്‍ ഏഷ്യയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

English summary
airasia offer: domestic flight tickets will start from rs 850, international at rs 1,999
topbanner

More News from this section

Subscribe by Email