Sunday November 18th, 2018 - 10:41:pm
topbanner

എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസ് മാത്രമല്ല ഇനി 'മഹാരാജ' ക്ലാസു കൂടിയുണ്ട്

rajani v
എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസ് മാത്രമല്ല ഇനി 'മഹാരാജ' ക്ലാസു കൂടിയുണ്ട്

നെടുമ്പാശ്ശേരി: എയര്‍ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനുപുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്.രാജ്യാന്തര സര്‍വ്വീസുകളില്‍ വെള്ളിയാഴ്ച മുതല്‍ മഹാരാജ ബിസിനസ് ക്ലാസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഈ ക്ലാസില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാകും. ബോയിംഗ്-777 വിമാനത്തിലുള്ള ഫസ്റ്റ് ക്ലാസ് ഇനി മുതല്‍ മഹാരാജ ക്ലാസായി മാറ്റും.എയര്‍ഇന്ത്യ ഓഹരി വില്‍പന അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് വരുമാനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

 

Read more topics: air india, maharaja, class
English summary
air india maharaja class
topbanner

More News from this section

Subscribe by Email