Friday September 21st, 2018 - 9:44:am
topbanner
Breaking News

899 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍യാത്ര ചെയ്യാം

NewsDesk
 899 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍യാത്ര ചെയ്യാം

ന്യൂഡല്‍ഹി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ ഏഷ്യ രംഗത്ത്. അടിസ്ഥാന നിരക്കായ 899 രൂപയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ജനുവരി 10 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഫര്‍ നിരക്കില്‍ മേയ് ഒന്നിനും 2017 ഫെബ്രുവരി അഞ്ചിനുമിടയ്ക്കു യാത്ര ചെയ്യാം. ഗോഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഈ ഓഫര്‍ ലഭ്യമാകുക.

കൊച്ചി-ബംഗളൂരു റൂട്ടില്‍ 1,299 രൂപ, ബംഗൂളുരു-ചണ്ഡിഗഡ് റൂട്ടില്‍ 3499 രൂപ, ഡല്‍ഹി-വിശാഖപട്ടണം റൂട്ടില്‍ 2,499 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മറ്റു വിമാന കമ്പനികളുമായുള്ള കിടമത്സരത്തിന്റെ ഭാഗമായാണ് ഓഫര്‍. ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ് ജെറ്റും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.

 

 

English summary
air asia india announces new year sale
topbanner

More News from this section

Subscribe by Email