Saturday December 15th, 2018 - 4:11:am
topbanner

രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് 1000 രൂപ മുതല്‍

suji
 രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് 1000 രൂപ മുതല്‍

പ്രമുഖ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ രാത്രികാല വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് 1000 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭിക്കും. രാത്രി വൈകി പുറപ്പെടുകയും പുലര്‍ച്ചെ സ്ഥലത്തെത്തുകയും ചെയ്യുന്നതിനാല്‍ റെഡ് ഐ ഫ്‌ളൈറ്റ് എന്നാണ് ഈ വിമാനങ്ങള്‍ക്ക് പേര്.

ഡല്‍ഹി-ഗോവ, ഗോവ-ഡല്‍ഹി യാത്രാനിരക്ക് 3000 രൂപയില്‍ തുടങ്ങുന്നു. ബെംഗളൂരു-അഹമ്മദാബാദ് വിമാനയാത്രക്ക് ആയിരം രൂപയ്ക്ക് അടുത്താണ് നിരക്ക്. ഡല്‍ഹി-കോയമ്പത്തൂര്‍ യാത്രാനിരക്ക് 2500 രൂപയില്‍ തുടങ്ങുന്നു.

നവംബര്‍ 30 മുതല്‍ ദിവസവും ഈ രാത്രികാല വിമാനങ്ങള്‍ പറക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വില കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുമെന്നതിന് പുറമെ യാത്രക്കാര്‍ക്ക് ഹോട്ടല്‍ ചാര്‍ജ്ജുകള്‍ ലാഭിക്കാവുന്ന തരത്തില്‍ രാവിലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും സാധിക്കും.

ശൈത്യകാല അവധി എത്തുന്നതിനാല്‍ മറ്റ് വിമാന കമ്പനികളും പ്രത്യേക നിരക്കുകളും, ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഎയര്‍ 1313 രൂപ മുതലും, എയര്‍ ഏഷ്യ 399 രൂപ മുതലും ടിക്കറ്റ് ഓഫര്‍ ചെയ്യുന്നുണ്ട്.

 

 

Read more topics: air India,flight tickets
English summary
air India late night flights starting soon flight tickets from rs 1000
topbanner

More News from this section

Subscribe by Email