Friday September 21st, 2018 - 5:32:pm
topbanner
Breaking News

രൂപയുടെമൂല്യം രണ്ടര വര്‍ഷത്തെ താഴ്ചയില്‍; പ്രവാസികള്‍ക്ക് നേട്ടം

NewsDesk
രൂപയുടെമൂല്യം രണ്ടര വര്‍ഷത്തെ താഴ്ചയില്‍; പ്രവാസികള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടര വര്‍ഷത്തെ താഴ്ന്ന നിലയില്‍. തിങ്കളാഴ്ച രൂപയുടെമൂല്യം 15 പൈസ താഴ്ന്ന് 68.61 എന്ന നിലയിലെത്തി. ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളറിന് ഡിമാന്റ് ഉയര്‍ന്നതോടെയാണ് രൂപയ്ക്ക് ഇടിവ് സംഭവിച്ചത്.

2013 ആഗസ്ത് 28ന് രേഖപ്പെടുത്തിയ 68.80 ആണ് ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടിവ്. അന്ന് രൂപ ഡോളറിനെതിരെ 70 രൂപയിലേക്ക് താഴുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പിടിച്ചുനില്‍ക്കുകയായിരുന്നു.

അതേസമയം, രൂപയുടെ വില ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമായി. എണ്ണവിലക്കുറിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ മാന്ദ്യത്തിലേക്കു പോകുമെന്ന പ്രചാരങ്ങള്‍ക്കിടയിലും ഇന്ത്യയിലേക്ക് വന്‍തോതില്‍ പ്രവാസിപ്പണം ഒഴുകാന്‍ ഇത് കാരണമായി. രൂപയുടെ മൂല്യമിടിഞ്ഞതോടെ ബാങ്കുകളില്‍ നിന്നും പണം കടമെടുത്ത് നാട്ടിലേക്ക് അയക്കുന്നവരും ചുരുക്കമല്ല. 18.68 രൂപയാണ് തിങ്കളാഴ് ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം.

ബച്ചന്റെ ചെറുമകളും ഷാരൂഖ് ഖാന്റെ മകനും, ചിത്രങ്ങള്‍ വീണ്ടും വൈറലാകുന്നു

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

Read more topics: Budget, India, rupee, US, dollar
English summary
Ahead of Budget 2016, Indian rupee at fresh 30-month low of 68.61 vs US dollar
topbanner

More News from this section

Subscribe by Email