topbanner
Sunday July 23rd, 2017 - 10:06:am
topbanner

ഇന്ത്യയില്‍ വീണ്ടും ടെലികോം വിപ്ലവം തുടക്കമിട്ട് ഐഡിയയും വോഡഫോണും ലയിക്കുന്നു

rajani
ഇന്ത്യയില്‍ വീണ്ടും ടെലികോം വിപ്ലവം തുടക്കമിട്ട് ഐഡിയയും വോഡഫോണും ലയിക്കുന്നു

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. ഇതിനായി ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വോഡഫോണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിനും ഈ ലയനം തിരിച്ചടിയാകും.

നിലവില്‍ 24 ശതമാനം വിപണി വിഹിതത്തോടെ എയര്‍ടെലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി. ആറ് മാസമായി രാജ്യത്ത് സൗജന്യ സേവനം ലഭ്യമാക്കി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന നേടിയ റിലയന്‍സ് ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയാകും. നിലവില്‍ ജിയോക്ക് 7.2കോടി വരിക്കാരാണുള്ളത്.

ലയന വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 27 ശതമാനം കുതിച്ച് 100 രൂപയായി 19 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കള്‍.

 

 

English summary
Vodafone confirms merger talks with Idea Cellular