Thursday November 15th, 2018 - 4:19:pm
topbanner

വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍

NewsDesk
വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ നിയമിച്ചു. ഏതാനും വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമെന്നു വിശേഷിപ്പിക്കപ്പെടുന്ന കോഹ്‌ലിയെ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചത് പ്രീമിയര്‍ ഫുട്‌സാലിനു കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കുമെന്നു കരുതുന്നു.

ഇന്ത്യയില്‍ ജൂലൈ 15 മുതല്‍ 24 വരെയാണ് പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ് നടക്കുന്നത്. എട്ടു ടീമുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. വിവിധ ടീമുകളിലായി 21 രാജ്യങ്ങളില്‍നിന്നുള്ള 50 രാജ്യാന്തര താരങ്ങളാണ് പ്രീമിയര്‍ ഫുട്‌സാലില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ആദ്യത്തെ ബഹുരാഷ്ട്ര പ്രീമിയര്‍ ഫുട്‌സാല്‍ ലീഗാണ് ഇത്.

ഇരുപതു മിനിറ്റ് വീതമുള്ള രണ്ടു പകുതികളാണ് ഓരോ ഫുട്‌സാല്‍ മത്സരത്തിലുമുള്ളത്. പ്രീമിയര്‍ ഫുട്‌സാല്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രീമിയര്‍ ഫുട്‌സാലിന്റെ കണ്‍ട്രോളിംഗ് എന്റിറ്റി. സേവ്യര്‍ ബ്രിട്ടോ ചെയര്‍മാനും ദിനേശ് രാജ് മാനേജിംഗ് ഡയറക്ടറും അഭിനന്ദന്‍ ബാല സുബ്രഹ്മണ്യം സിഇഒയും ഡയറക്ടറുമാണ്. നിത്യശ്രീ സുബ്ബന്‍ ഫിനാന്‍സ് ഡയറക്ടറും ബാലു നയ്യാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.

ദുരന്തത്തിനിടയിലെ വര്‍ഗീയ മുതലെടുപ്പ്; ആര്‍എസ് സംഘ്പരിവാറിനെതിരെ സോഷ്യല്‍ മീഡിയ

ദുരന്തം ഇരട്ടിയാക്കി വിവിഐപികളുടെ സന്ദര്‍ശനം. ; ലക്ഷ്യം തെരഞ്ഞെടുപ്പ്

Read more topics: Virat Kohli, Premier Futsal,
English summary
Virat Kohli joins Premier Futsal family for your kind perusal.
topbanner

More News from this section

Subscribe by Email