Monday May 27th, 2019 - 7:07:pm
topbanner
topbanner

ഇസ്രയേൽ കമ്പനിയായ എക്സ് എം സൈബറിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യു എസ് ടി ഗ്ലോബൽ

fasila
ഇസ്രയേൽ കമ്പനിയായ എക്സ് എം സൈബറിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യു എസ് ടി ഗ്ലോബൽ

തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ ഇസ്രയേൽ കമ്പനിയായ എക്സ് എം സൈബറിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. പൂർണമായും ഓട്ടോമേറ്റഡ് ആയ എ പി ടി സിമുലേഷൻസ് റെമഡിയേഷൻ പ്ലാറ്റ്‌ഫോമാണ് എക്സ് എം സൈബർ. ഈ രംഗത്തെ ഒട്ടേറെ പ്രമുഖ പുരസ്കാരങ്ങൾ കമ്പനി നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി നടന്ന ഫണ്ടിങ് വേളയിലാണ് മറ്റു കമ്പനികൾക്കൊപ്പം യു എസ് ടി ഗ്ലോബലും നിക്ഷേപം നടത്തിയത്.

പ്രത്യക്ഷമായോ പരോക്ഷമായോ കടന്നുകൂടുന്ന അപകടകാരികളായ വെക്ടർമാർ നെറ്റ് വർക്കിൽ പ്രവേശിക്കുന്ന ഘട്ടം മുതൽ സ്ഥാപനത്തിന്റെ സുപ്രധാന ആസ്തികളിൽ അവയുയർത്തുന്ന വെല്ലുവിളികൾ വരെ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ എ പി ടി ക്കു കഴിവുണ്ട്. ഓട്ടോമാറ്റിക് റെഡ് ടീമിങ്ങിന്റെ തുടർച്ചയായ ഈ ലൂപ്പ് നിലവിലുള്ളതും മുൻഗണന നൽകേണ്ടതുമായ സുരക്ഷാ വിടവുകൾ നിരന്തര നിരീക്ഷണത്തിനു വിധേയമാക്കും. ഇസ്രയേലി ഇന്റലിജൻസ് മേഖലയുടെ സുരക്ഷാ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് എക്സ് എം സൈബറിന്റെ സ്ഥാപകർ.

പ്രതിരോധപരവും പ്രത്യാക്രമണപരവുമായ സൈബർ സെക്യൂരിറ്റി ഡൊമെയ്‌നുകളിൽ തങ്ങൾക്കുള്ള മികവ് തെളിയിക്കാൻ ഇരുകൂട്ടർക്കും പുതിയ പങ്കാളിത്തം കൊണ്ട് സാധിക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ പശ്ചാത്തലവികസന സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും എക്സ് എം സൈബറിന്റെ ഇടപാടുകാരിൽ പെടും. യു എസ് ടി ഗ്ലോബലിനു കീഴിലുള്ള സൈബർ സുരക്ഷാ കമ്പനിയായ സൈബർപ്രൂഫുമായി ചേർന്നാണ് എക്സ് എം സൈബർ പ്രവർത്തിക്കുക.

കമ്പനിയുടെ ആഗോള ഉപയോക്താക്കൾക്കായി ആദ്യ സംയോജിത സൈബർ റിസ്ക് മാനേജ്മെന്റ് സേവനങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. മാനേജ്‌ഡ്‌ സെക്യൂരിറ്റി സേവനങ്ങൾ നടപ്പിലാക്കുന്നതിൽ നാടകീയ മാറ്റങ്ങൾക്കാണ് ഇതോടെ വഴി തുറക്കുന്നത്. സൈബർ സുരക്ഷാ കാര്യത്തിൽ തങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്ന വ്യക്തതയോടെയുള്ള ചിത്രം കമ്പനിയുടെ ഉപയോക്താക്കൾക്ക് ഇതോടെ ലഭ്യമാകും. മാനേജ്‌ഡ്‌ സെക്യൂരിറ്റി സേവനങ്ങൾ സംയോജിതമാക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് എക്സ് എം സൈബറിൽ നിക്ഷേപിക്കാനുള്ള തീരുമാനമെന്ന് യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള പറഞ്ഞു.

"സൈബർ സുരക്ഷാ നടപടികളുടെ ഫലപ്രാപ്തി കൃത്യതയോടെ നിർണയിക്കാൻ ആഗോള ഉപയോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനായി ഏറ്റവും വലിയ അപായസാധ്യതകളെ കണ്ടെത്താൻ കഴിയണം. എക്സ് എം സൈബറിന്റെ എ പി ടി സിമുലേഷൻ പ്ലാറ്റ്ഫോം ആയ എച്ച് എ എക്സ് എം, സൈബർ പ്രൂഫ് ഡിഫൻസ് സെന്ററുമായി (സി ഡി സി ) ചേരുമ്പോഴുള്ള പുതിയ പ്ലാറ്റ്ഫോം ഇതിനുള്ള ആദ്യത്തെ മാനേജ്‌ഡ്‌ സെക്യൂരിറ്റി സർവീസാണ്. ഏറെ പ്രതീക്ഷയോടെയാണ് വരുംകാല പ്രവർത്തനങ്ങളെ നോക്കിക്കാണുന്നതെന്ന്," അദ്ദേഹം പറഞ്ഞു.

എക്സ് എം സൈബറിന്റെ ദ്രുതഗതിയിലുള്ള വികാസവും വളർച്ചയും ലക്ഷ്യമിടുന്ന ഫണ്ടിങ്ങിന്റെ ഈ നിർണായക ഘട്ടത്തിൽ തന്നെ അതിൽ പങ്കാളികളായതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് സൈബർ ഓഫീസർ യുവാൾ വോൾമാൻ അഭിപ്രായപ്പെട്ടു. "യു എസ് ടി ഗ്ലോബലിന്റെ സൈബർ സെക്യൂരിറ്റി സബ്സിഡിയറി ആയ സൈബർ പ്രൂഫുമായി ഇക്കാര്യത്തിൽ തന്ത്രപരമായ വില്പനാ-സംയോജന ധാരണയാണുള്ളത്. അപായസാധ്യതയും ഫലപ്രാപ്തിയും ഇതുമൂലം കൃത്യതയോടെ അളക്കാനാവും.

തങ്ങളുടെ സൈബർ സുരക്ഷാ സംവിധാനം കുറഞ്ഞ ചിലവിൽ കാര്യക്ഷമമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏറെ ആകർഷണീയമാണ് ഈ ഏകീകരണം," അദ്ദേഹം പറഞ്ഞു. യുഎസ്ടി യുടെ വിശ്വാസവും പിന്തുണയും ആർജിക്കാനായതിൽ അങ്ങേയറ്റം സന്തുഷ്ടരാണെന്നും ശാശ്വതവും വിജയകരവുമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും എക്സ് എം സൈബർ സി ഇ ഒ യും സഹസ്ഥാപകനുമായ നോം എറെസ് പറഞ്ഞു. "എ പി ടി സിമുലേഷൻ പ്ലാറ്റ്ഫോം ആയ എച്ച് എ എക്സ് എമ്മും, സൈബർപ്രൂഫും ചേർന്നുള്ള പങ്കാളിത്തം ഏറെ പ്രചോദനാത്മകമാണ്. സൈബർ അപായസാധ്യതകൾ വലിയ അളവിൽ ലഘൂകരിക്കാൻ യു എസ് ടി ഉപയോക്താക്കൾക്ക് ഇത് സഹായകമാകും" അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Read more topics: UST global, israel, XM cyber
English summary
UST global announces strategic investment in israel-based XM cyber
topbanner

More News from this section

Subscribe by Email