Wednesday October 17th, 2018 - 8:48:am
topbanner
Breaking News

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ; ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി

bincy
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ; ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി

മുംബൈ: രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.45 രൂപയിലെത്തി. ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് 74.20 എന്ന നിലയിലാണ് വിപണി അവസാനിപ്പിച്ചത്. ഓഹരി വിപണിയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

സെന്‍സെക്‌സ് 1,000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ഇന്ന് ക്രൂഡ് വില 1.7 ശതമാനവും ഇന്നലെ വ്യാപാരം 2.25 ശതമാനവും ഇടിഞ്ഞു. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് സൂചന.

Read more topics: rupee, value, fallen, again
English summary
The value of rupee has fallen again; Rupee against the dollar Rs 74.45 price Reached
topbanner

More News from this section

Subscribe by Email