topbanner
Monday August 21st, 2017 - 3:50:pm
topbanner

ഡയമണ്ട് സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി തനിഷ്‌ക്

NewsDesk
ഡയമണ്ട് സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് മികച്ച  ഓഫറുകളുമായി തനിഷ്‌ക്

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് സ്റ്റഡഡ് ഡയമണ്ട് ആഭരണ ശ്രേണിയില്‍ മികച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നു. 50,000 രൂപയില്‍ താഴെയുള്ള സ്റ്റഡ് ആഭരണ പര്‍ച്ചേസിന് 5% കിഴിവും 1 ലക്ഷം രൂപയ്ക്ക് താഴെയുള്ള ബില്ലിന് 10% കിഴിവും, ഒരു ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ 15% കിഴിവും ലഭിക്കും.

2 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് 20% വരെയും ഒരു കോടിയില്‍ കൂടുതലുള്ള ബില്ലിനുമേല്‍ 30% വരെയും ഇളവു നല്‍കുന്നതാണ്. കൂടുതല്‍ തുകയ്ക്കുള്ള പര്‍ച്ചേസിന് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നു എന്നതും ഈ ഓഫറിന്റെ പ്രത്യേകതയാണ്.

ട്രഡീഷനല്‍, കണ്ടംപററി വിഭാഗത്തില്‍ ക്വീന്‍ ഓഫ് ഹാര്‍ട്ട്‌സ്, നിലോഫര്‍, സുഹുര്‍ തുടങ്ങിയ വൈവിധ്യമായ കളക്ഷനാണ് തനിഷ്‌ക് ഷോറൂമുകളില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ എക്‌സ്‌ചേഞ്ചിലൂടെ പഴയ സ്വര്‍ണ്ണത്തിന് മികച്ച വില നല്‍കുന്നതിനും തനിഷ്‌ക് ഷോറൂമുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരി 5 മുതല്‍ 8 വരെ എന്‍സര്‍ക്കിള്‍ഡ് ഉപഭോക്താക്കള്‍ക്ക് 1% അധിക ഇളവ് ലഭിക്കും. ഓഫറുകളെക്കുറിച്ചും കളക്ഷനുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.മേിശവെൂ.രീ.ശി സന്ദര്‍ശിക്കാവുന്നതാണ്.

Read more topics: Tanishq, diamond, tips,
English summary
Tanishq inspires every woman to own a precious diamond