Wednesday July 24th, 2019 - 6:14:am
topbanner
topbanner

പലിശ നിരക്ക് :റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച

Raji Mejo
പലിശ നിരക്ക് :റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച

മുംബൈ: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുമായും വിവിധ വ്യാപാര വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും ഈ മാസം 26 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ണായക ചര്‍ച്ച നടത്തും. ഏപ്രില്‍ നാലിന് നടക്കുന്ന പണനയ അവലോകനയോഗത്തിന് മുന്നോടിയായി അഭിപ്രായ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരുന്നത്.

പലിശ നിരക്ക് ക്രമീകരിക്കുന്നത് സംബന്ധിച്ചും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നത് സംബന്ധിച്ചും ആര്‍ബിഐ ഗവര്‍ണര്‍ നിര്‍ദേശങ്ങള്‍ ചോദിച്ചറിയും. മുംബൈയിലാണ് ചര്‍ച്ച നടക്കുക. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയത്.
പലിശ നിരക്കില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് വ്യാവസായിക ലോകത്ത് നിന്ന് ഉയര്‍ന്നിട്ടുള്ളത്.

English summary
Rate of interest Reserve Bank of India Governor Shaktikanta Das
topbanner

More News from this section

Subscribe by Email