മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. ഇതോടെ റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുള്‍ കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശ നിരക്ക് 6.25 ശതമാനത്തില്‍ എത്തി.
ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. റിവേഴ്സ് റിപ്പോ നിരക്ക് 5.75 ആയും മാര്‍ജിനല്‍ സ്റ്റാന്‍ഡേര്‍ഡ് ഫസിലിറ്റി റേറ്റ്, ബാങ്ക് റേറ്റ് എന്നിവ 6.75 ആയും നിശ്ചയിച്ചു. നിരക്ക് കുറച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് നല്കുന്ന മഹാനവമി സമ്മാനമാണിതെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പ്രതികരിച്ചു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഊര്‍ജിത് പട്ടേല്‍ ഏറ്റെടുത്ത ശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതോടെ ഭവന, വാഹന വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
അവിവാഹിതയുടെ കുഞ്ഞ് മരിച്ചത് തലക്കടിയേറ്റ്: യുവതിക്കെതിരെ പോലീസ് കേസെടുത്തു
കരീന തന്റെ മകളെ വഴിപിഴപ്പിക്കുന്നുവെന്ന് സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ അമൃത സിങ്