Wednesday November 21st, 2018 - 1:15:am
topbanner

ഇ-കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഫിജികാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

NewsDesk
ഇ-കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഫിജികാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

തൃശൂര്‍ - ഡയറക്ട് മാര്‍ക്കറ്റിങ്ങും ഇ-കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട്്. കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉദ്ഘാടനം അങ്കമാലി ആഡ്‌ലെക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ എട്ടിനു ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. പ്രമുഖ ബോളിവുഡ് താരം തമന്ന മുഖ്യാതിഥിയാകും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സിന്റെ സാരഥി ഡോ. ബോബി ചെമ്മണൂരാണ് ഫിജികാര്‍ട്ട്്. കോം ചെയര്‍മാന്‍.

2016 ഒക്‌ടോബറില്‍ ദുബായിലാണ് ഡയറക്ട് മാര്‍ക്കറ്റിങ്ങും ഇ-കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ മാതൃക(ഫിജിടെല്‍)ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അഭൂതപൂര്‍വമായ പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് സാരഥികള്‍ പറഞ്ഞു. ഇന്ത്യക്കു പുറമേ മലേഷ്യ, നേപ്പാള്‍, യു.എസ്. എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്‍പ്പെടെ ഇതര ജി.സി.സി. രാജ്യങ്ങളിലേക്കും ഘട്ടംഘട്ടമായി പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനുള്ളില്‍ തന്നെ സൗജന്യമായി പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ ആരംഭിച്ചുകൊണ്ട് ആര്‍ക്കും ബിസിനസ് നടത്താനും ലാഭ വിഹിതം നേടാനും കഴിയുമെന്നതാണ് ഫിജികാര്‍ട്ട്. കോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിജികാര്‍ട്ട്. കോമിലെ ഉത്പന്നങ്ങള്‍ തന്നെയാണ് വെബ്‌സൈറ്റിലെ പാര്‍ട്ണര്‍ സ്‌റ്റോറുകളിലുമുണ്ടാകുക. യു.എ.ഇയില്‍ ഇപ്പോള്‍ 20,000ത്തില്‍പരം പാര്‍ട്ണര്‍ സ്‌റ്റോറുകളുണ്ട്. ഒരാള്‍ക്ക് ഒരേ സമയം ഉപഭോക്താവും ബിസിനസ് പാര്‍ട്ണറുമാകാന്‍ ഇതിലൂടെ കഴിയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളായ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയവയിലൊന്നും ഇത്തരം പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ക്ക് അവസരമില്ല.

ന്ദന്ദന്ദ.ണ്മദ്ദദ്ധ്യന്റത്സന്ധ.്യഗ്നണ്ഡ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവ് ഫിജികാര്‍ട്ടുമായി ബന്ധം ആരംഭിക്കുന്നത്. ഇതിനായി സൗജന്യ മൊബൈല്‍ ആപ്പും ലഭ്യമാണ്. ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്താണ് ഫിജികാര്‍ട്ട്. കോമിലൂടെ വിപണനം ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങില്‍ താത്പര്യമുള്ളവര്‍ക്ക് തങ്ങളുടെ പൂര്‍ണ വിവരങ്ങളും ബാങ്ക് അക്കൗണ്ടും നല്കിക്കൊണ്ട് വെബ്‌സൈറ്റില്‍ പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ ആരംഭിക്കാം. പാര്‍ട്ണര്‍ സ്‌റ്റോര്‍ വഴി വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ ലാഭ വിഹിതം നേടുന്നതിനോടൊപ്പം പാര്‍ട്ണര്‍ സ്‌റ്റോര്‍ ഉടമക്ക് തന്റെ സ്‌റ്റോര്‍ വഴി കൂടുതല്‍ ആളുകളെ ഫിജികാര്‍ട്ട്. കോം പാര്‍ട്ണര്‍മാരാക്കി മാറ്റാനും കഴിയും. ഇവരുടെ സ്‌റ്റോറുകള്‍ വഴി നടക്കുന്ന കച്ചവടത്തിനും മെയിന്‍ സ്‌റ്റോര്‍ ഉടമക്ക് നിശ്ചിത ലാഭ വിഹിതം ലഭിക്കും.

ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എറ്റവും വലിയ ന്യൂനത. ഇത് പരിഹരിക്കാനാണ് ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന ഡയറക്ട് മാര്‍ക്കറ്റിങ്ങിനെയും ഇ-കൊമേഴ്‌സിനെയും സംയോജിപ്പിച്ചു ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന ആശയത്തില്‍ നിന്നും ഫിജികാര്‍ട്ട്. കോമിന്റെ പിറവിയിലേക്കു നയിച്ചതെന്ന്് ഫിജികാര്‍ട്ട്്. കോം ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ബിസിനസില്‍ ബ്രാന്‍ഡിന്റെ പ്രത്യേകതയും വ്യാപാര മാധ്യമത്തിന്റെ സൗകര്യവുമാണ് ആളുകള്‍ കണക്കിലെടുക്കുന്നത്. ഇവ രണ്ടും പ്രത്യേകം പരിഗണിച്ചാണ് ഫിജി കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്, സി.ഇ.ഒ. ഡോ. ജോളി ആന്റണി പറഞ്ഞു. 2022 ഓടെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ട് മുന്നോട്ടു നീങ്ങുന്നതെന്ന് ഫിജികാര്‍ട്ട്. കോം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ. ജോയ് പറഞ്ഞു. പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ വഴി വ്യക്തിക്ക് ഒരേസമയം ഉപഭോക്താവും പാര്‍ട്ണറും ആകാന്‍ അവസരം ലഭിക്കുന്നു.

വ്യത്യസ്ത സംരംഭങ്ങളിലായി 4000 കോടി രൂപ വിറ്റുവരവുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ കീഴിലാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജൂവലേഴ്‌സിന് വിവിധ രാജ്യങ്ങളിലായി 44 ശാഖകളുണ്ട്്.

ഫിജികാര്‍ട്ട് ചെയര്‍മാനും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍, ഫിജികാര്‍ട്ട് സി.ഇ.ഒ. ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ. ജോയ്, വൈസ് പ്രസിഡന്റ് സജീവ് വി.പി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

English summary
Phygicart E-Commerce Private Limited Started in India
topbanner

More News from this section

Subscribe by Email