Friday November 16th, 2018 - 7:04:am
topbanner

ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോണ്‍സര്‍

NewsDesk
ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോണ്‍സര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയെ തെരഞ്ഞെടുത്തു. സ്റ്റാര്‍ ഇന്ത്യ നെറ്റ്‌വര്‍ക്കായിരുന്നു ഇതുവരെ ടീം ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍. സ്റ്റാറുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഏപ്രില്‍ ഒന്നു മുതലായിരിക്കും ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ ഒപ്പോയുടെ പേര് പതിയുക.

ബിസിസിഐയാണ് പുതിയ സ്പോണ്‍സറുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. 1079 കോടി രൂപയ്ക്കാണ് ഓപ്പോ കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കരാര്‍ സ്വന്ത മാക്കിയതോടെ ഓപ്പോ ഇന്ത്യയുടെ ഓരോ മത്സരങ്ങള്‍ക്കുമായി 4.61 കോടി രൂപയും ഐസിസി മത്സരങ്ങള്‍ക്ക് 1.56 കോടി രൂപയും ബിസിസിഐക്കു നല്‍കേണ്ടിവരും. നിലവിലെ സ്പോണ്‍സര്‍മാരായ സ്റ്റാര്‍ ഇന്ത്യ 1.92 കോടി രൂപയാണ് ഓരോ മത്സരങ്ങള്‍ക്കുമായി ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്.

Read more topics: Oppo, sponsor, Indian Cricket Team,
English summary
Oppo becomes new Team India sponsor
topbanner

More News from this section

Subscribe by Email