Monday April 22nd, 2019 - 6:22:pm
topbanner
topbanner

ആപ്പിളിനെ മറികടന്ന് ഓപ്പോ കുതിക്കുന്നു

sadk
ആപ്പിളിനെ മറികടന്ന് ഓപ്പോ കുതിക്കുന്നു

കൊച്ചി: ആപ്പിളിനെ പിന്നിലാക്കി ഓപ്പോ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ കുതിച്ചു ചാട്ടം നടത്തിയതായി ജര്‍മനി കേന്ദ്രീകരിച്ചുള്ള വിപണി ഗവേഷണ ഏജന്‍സി ജി.എഫ്.കെ. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പര്‍ ബ്രാന്‍ഡായി മാറാന്‍ ഓപ്പോയ്ക്ക് കഴിഞ്ഞു. വില്‍പന മൂല്യത്തിന്റെ കാര്യത്തില്‍ സാംസങ് മാത്രമാണ് ഓപ്പോയ്ക്ക് മുന്നിലുള്ളത്.

2016 ഓഗസ്റ്റ് മാസമാണ് ആപ്പിളിനെ കവച്ചുവച്ച് ഓപ്പോ മാര്‍ക്കറ്റില്‍ രണ്ടാമനായത്. മുന്‍ മാസത്തെ അപേക്ഷിച്ച് 16% വളര്‍ച്ചയാണ് ഈ മാസം ഓപ്പോയുണ്ടാക്കിയതെന്നും ജര്‍മന്‍ ഏജന്‍സി പറയുന്നു. ഇന്ത്യയെ പ്രധാന വിപണിയായി കണ്ടാണ് ഓപ്പോയെ ചൈനീസ് മൊബൈല്‍ കമ്പനി വിപണിയില്‍ ഇറക്കിയത്.

സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുമുള്ള ലോകത്തിന്റെ ത്വര കണ്ടറിഞ്ഞാണ് ഓപ്പോയുടെ രൂപകല്‍പന. കാമറയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഓപ്പോ മോഡലുകള്‍ പുറത്തിറക്കിയത്.

 

ദത്തുപുത്രിയിലൂടെ പ്രശസ്തയായ അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രം വാങ്ങാന്‍ ഓണ്‍ലൈനില്‍ തിക്കും തിരക്കും

ഓണം ബമ്പര്‍ 8 കോടി ഒന്നാം സമ്മാനം വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്

Read more topics: Oppo, oversale, Apple
English summary
Oppo, oversale, Apple
topbanner

More News from this section

Subscribe by Email