Saturday June 23rd, 2018 - 4:00:am
topbanner
Breaking News

കേരളത്തില്‍ ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ്4 വാഹന ഇന്ധനം ലഭിക്കുമെന്ന് കേന്ദ്രം

NewsDesk
കേരളത്തില്‍ ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ്4 വാഹന ഇന്ധനം ലഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി :ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ ഭാരത് സ്റ്റേജ്4 വാഹന ഇന്ധനം ലഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുറത്തുളള മറ്റ് സംസ്ഥാനങ്ങള്‍ക്ക് 2017 ഏപ്രിലോടെ ഇന്ധം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹന മലിനീകരണം കുറയ്ക്കാനുള്ള നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ദേശീയ ഹരിത ട്രൈബ്യൂണലിനു രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്‌ചെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് സിഎന്‍ജി ഇന്ധനം ഉപയോഗിക്കുന്നതിന് നഗരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രധാന നഗരങ്ങളില്‍ ബിഎസ് നാലും മറ്റ് ഭാഗങ്ങളില്‍ ബിഎസ് മൂന്നുമാണ് ഇന്ധന നിലവാരം.

English summary
Only Bharat Stage IV vehicle fuel in kerala from april 2015

More News from this section

Subscribe by Email