Friday December 14th, 2018 - 6:02:pm
topbanner

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായി പതിനൊന്നാം വർഷവും മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്

bincy
ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായി പതിനൊന്നാം വർഷവും മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയങ്കരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്ത് തുടരുന്നു. വെല്ലുവിളി നിറഞ്ഞ ഈ സാമ്പത്തിക വര്‍ഷത്തിലും അതിസമ്പന്നര്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് വിലയിരുത്തല്‍.

തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് മുകേഷ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 47.3 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും മുകേഷ് അംബാനി തന്നെയാണ്. റിലയന്‍സ് ജിയോ ടെലികോംബ്രാന്റ് സേവനത്തിലൂടെ അദ്ദേഹത്തിന്റെ സമ്പത്ത് 9.3 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്തില്‍ 2 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. അര്‍സെലര്‍ മിത്തലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 18.3 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്തില്‍ കഴിഞ്ഞവര്‍ഷമുണ്ടായ വര്‍ധനവ്.

രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വെല്ലുവിളി നിറഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ 100 സമ്പന്നര്‍ക്കും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായി. അതുകൂടാതെ പുതിയ കോടിപതികള്‍ കളത്തിലേക്ക് വരികയും ചെയ്തു. ഫോര്‍ബ്സ് ഏഷ്യയുടെ ഇന്ത്യന്‍ എഡിറ്റര്‍ നാസ്നീന്‍ കര്‍മാലി പറയുന്നു.

Read more topics: Mukesh Ambani, list, richest, Indians
English summary
Mukesh Ambani is the 11th most successful Indian entrepreneur in the list
topbanner

More News from this section

Subscribe by Email