Tuesday November 13th, 2018 - 10:48:am
topbanner

മൈക്രോസോഫ്റ്റ് ഇന്ത്യ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത

NewsDesk
മൈക്രോസോഫ്റ്റ് ഇന്ത്യ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസവാവധി വര്‍ധിപ്പിച്ചു.നിലവില്‍ മൂന്നുമാസമായിരുന്ന പ്രസവാവധിയായണ് ഒറ്റയടിക്ക് ആറുമാസമായി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ രണ്ട് വര്‍ഷം വരെ അനായാസമായ രീതിയില്‍ ജോലി ചെയ്യാനുള്ള് സൗകര്യവും അവര്‍ക്ക് ഒരുക്കും.

ജീവനക്കാരെ മാനസികമായി ഉയര്‍ത്താനും അവരുടെ ജോലി കൂടുതല്‍ സുഖമമാക്കാനും ഇതിലൂടെ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇനി കുട്ടികളുടെ പിതാക്കന്‍മാരാകുന്ന അച്ഛനുമുണ്ട് കമ്പനിയുടെ വക ആനുകൂല്യം അവര്‍ക്ക് രണ്ടായ്‌ഴ്ചയാണ് കമ്പനി അവധി അനുവദിച്ചിരിക്കുന്നത്.

അതും ശമ്പളത്തോടുകൂടിയ ലീവാണ് പുരുഷന്‍മാര്‍ക്കും കമ്പനി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി 8 മാസമായി ഉയര്‍ത്താന്‍ ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചിരിക്കെയാണ്. മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

 

 

English summary
Microsoft India Increases Maternity Leave
topbanner

More News from this section

Subscribe by Email