Tuesday November 20th, 2018 - 6:25:am
topbanner

സ്വിഫ്റ്റിന്റെ പുതിയ അവതാരം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് മാരുതി സുസുക്കി; മൈലേജ് എത്രയെന്നോ?

suji
സ്വിഫ്റ്റിന്റെ പുതിയ അവതാരം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് മാരുതി സുസുക്കി; മൈലേജ് എത്രയെന്നോ?

ഇന്ത്യയിലെ വാഹന ആരാധകര്‍ കാത്തിരുന്ന ആ ലോഞ്ച് ഒടുവില്‍ സംഭവിച്ചു. ഓട്ടോ എക്‌സ്‌പോ 2018ന്റെ രണ്ടാം ദിനത്തിലാണ് മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിനെ രംഗത്തിറക്കിയത്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് ഗ്രേറ്റര്‍ നോയ്ഡയിലാണ് എക്‌സ്‌പോ നടക്കുന്നത്.

സ്വിഫ്റ്റ് പെട്രോള്‍ വേര്‍ഷന്‍ 4.9 ലക്ഷം രൂപയിലും, ഡീസല്‍ വേര്‍ഷന്‍ 5.9 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ജനീവ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ സ്വിഫ്റ്റ് 11000 രൂപയ്ക്ക് അഡ്വാന്‍സ് ബുക്കിംഗിന് തുടക്കമിട്ടിരുന്നു.

2005ലാണ് സ്വിഫ്റ്റ് ആദ്യമായി ഇന്ത്യയില്‍ ഇറക്കിയത്. രണ്ടാം തലമുറ 2011ലും വിപണിയിലെത്തി. രാജ്യത്ത് ഏകദേശം 1.8 മില്ല്യണ്‍ സ്വിഫ്റ്റ് ഉപയോക്താക്കളുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപും, ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഡീസല്‍ വേര്‍ഷന് ലിറ്റിന് 28.4 ആണ് കമ്പനി പറയുന്ന മൈലേജ്.

 

English summary
Maruti Suzuki launches new Swift at Auto Expo 2018, prices start at Rs 4.99 lakh
topbanner

More News from this section

Subscribe by Email