Thursday November 15th, 2018 - 1:35:am
topbanner

2018ല്‍ ഇറക്കിയ സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ മാരുതി സുസുക്കി തിരികെ വിളിക്കുന്നു

suji
2018ല്‍ ഇറക്കിയ സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ മാരുതി സുസുക്കി തിരികെ വിളിക്കുന്നു

ദില്ലി: മാരുതി സുസുക്കി ഈ വര്‍ഷം പുറത്തിറക്കിയ 2018 സ്വിഫ്റ്റ് ഹാച്ച്ബാക്കും, ഡിസയര്‍ സെഡാനും കമ്പനി തിരികെ വിളിക്കുന്നു. എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണിത്.

566 പുതിയ സ്വിഫ്റ്റ് മോഡലുകളും, 713 മോഡല്‍ ഡിയസര്‍ സെഡാനും ഇതില്‍ ഉള്‍പ്പെടും. ആകെ 1279 യൂണിറ്റുകളാണ് ഇതുവഴി മാരുതി സുസുക്കി തിരികെ വിളിക്കുന്നത്. 2018 മെയ് 7 മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവില്‍ ഉത്പാദിപ്പിച്ച വാഹനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഈ കാലയളവില്‍ നിര്‍മ്മിച്ച് വിറ്റുപോയിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും വിളിക്കും. പരിശോധനയും, റിപ്ലേസ്‌മെന്റും സൗജന്യമായി നല്‍കും. പുതിയ സ്വിഫ്റ്റ്, ഡിസയര്‍ സെഡാനുകളുടെ ഉടമകള്‍ക്ക് മാരുതി സുസുക്കി വെബ്‌സൈറ്റില്‍ നിങ്ങളുടെ കാര്‍ മോഡല്‍ പ്രശ്‌നമുള്ള ബാച്ചില്‍ ഉള്‍പ്പെട്ടോയെന്നും പരിശോധിക്കാം.

ചേസിസ് നമ്പര്‍ നല്‍കിയാണ് ഈ വിവരങ്ങള്‍ ലഭിക്കുക.

 

Read more topics: Maruti Suzuk,wift and Dzire
English summary
Maruti Suzuki issues recall for 1,279 models of 2018 Swift and Dzire
topbanner

More News from this section

Subscribe by Email