Saturday September 22nd, 2018 - 7:46:am
topbanner

വമ്പിച്ച ഓഫറുകളമായി ലീഇകോയുടെ സൂപ്പര്‍ഫോണുകള്‍ ഫബ്രുവരി 25 ന്

NewsDesk
വമ്പിച്ച ഓഫറുകളമായി ലീഇകോയുടെ സൂപ്പര്‍ഫോണുകള്‍ ഫബ്രുവരി 25 ന്

സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ലീഇകോയുടെ ഇന്ത്യയിലേക്കുള്ള വരവ്. ഫെബ്രുവരി 25 ന് ഫഌപ്പ്ക്കാര്‍ട്ട് വഴിയുള്ള വില്‍പ്പനയില്‍ ലീകോ ഡേ എന്ന ടാഗില്‍ വമ്പിച്ച ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നത്. എട്ട്‌കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് കമ്പനി നല്‍കുന്നത്. എല്ലാ പര്‍ച്ചേസിലും കാഷ്ബാക്ക് ഓഫറുകളും ഭാഗ്യശാലികള്‍ക്ക് മറ്റ് സര്‍െ്രെപസ് സമ്മാനങ്ങളുമുണ്ട്.

ലീകോയും ഫഌപ്പ്ക്കാര്‍ട്ടും ചേര്‍ന്ന് നടത്തുന്ന ഏറ്റവും വലിയ ഷോപ്പിങ്ങ് കാര്‍ണിവലുകളിലൊന്നായിരിക്കുമിത്. ഇക്കോഫ്രണ്ടിലിയായ സൂപ്പര്‍ഫോണുകളിടെ ശ്രേണിയാണ് ലീകോ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലീകോ ഫോണുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൂടുതല്‍ ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമാക്കുന്നത്.

മുമ്പെങ്ങുമില്ലാത്ത വിധം നേട്ടമാണ് ലീക്കോ കഴിഞ്ഞ മൂന്ന് ഫ്‌ലാഷ് സെയിലിലും നേടിയത്. ഈ വിജയം തന്നെയാണ് കോടിക്കണക്കിന് രൂപയുടെ ഓഫറുകളുമായി ഇകൊമേഴേസ് രംഗത്തേക്കിറങ്ങാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. തുടക്കം തന്നെ വന്‍ വിജയമാക്കിയതിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നന്ദി പറയുകയാണ് ലീകോയുടെ മേധാവികള്‍. ലീകോഡേ യില്‍ ലീ 1 മോഡലുകള്‍ മറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഇല്ലാതെ ഫഌപ്പക്കാര്‍ട്ടില്‍ ലഭ്യമായിരിക്കും.

ലീകോയെക്കുറിച്ച് എടുത്ത് പറയേണ്ടമറ്റൊരു വസ്തുത കമ്പനി ഉറപ്പാക്കുന്ന വില്‍പ്പനക്ക്‌ശേഷമുള്ള സര്‍വീസുകളാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസും മറ്റ് വാല്യു ആഡഡ് സര്‍വീസുകളും തുടക്കക്കാര്‍ എന്ന നിലയില്‍ വിശ്വാസ്യത കൂട്ടുന്നവയാണ്. ഇതോടൊപ്പം രാജ്യത്താകമാനമായി 555 ലധികം സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

മ്യൂസിയത്തിനുള്ളില്‍ മോഡല്‍ നഗ്നതാ പ്രദര്‍ശനം നടത്തി

Read more topics: LeEco, Flipkart, Mobile
English summary
LeEco Day on Flipkart, Exciting offers on Le Super phones on February 25
topbanner

More News from this section

Subscribe by Email