Sunday November 18th, 2018 - 1:33:pm
topbanner

ജി.എസ്.ടി വ്യാപാര മേഖലക്ക് ഭാരമാവുന്നു : കെ.വി.തോമസ് എം.പി

princy
ജി.എസ്.ടി വ്യാപാര മേഖലക്ക് ഭാരമാവുന്നു : കെ.വി.തോമസ് എം.പി

കൊച്ചി:ആവശ്യമായ മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ജി.എസ്​.ടി വ്യാപാര മേഖലക്ക് ഭാരമാകുന്നുവെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി. മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്​കാരം വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്​.

ജി.എസ്.ടി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർക്ക് അതിനാവശ്യമായ പരിശീലനം നല്കാതെയും അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്താതെയും കേന്ദ്ര സർക്കാർ തുടങ്ങി വച്ച ജി.എസ്.ടി ഇന്ത്യൻ വ്യാപാര - വ്യവസായ രംഗത്തിന് താങ്ങാനാവാത്ത ഭാരം സൃഷ്ടിച്ചു. നോട്ട്​ നിരോധനത്തിന്​ പിന്നാലെയെത്തിയ ജി.എസ്.ടി ഉപഭോക്​താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ഇരുട്ടടിയാവുകയാണ്​.

നിത്യോപയോഗ വസ്തുക്കളുടേതുൾപ്പടെ എല്ലാ ആവശ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി വർധിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് ഒന്നര ഇരട്ടി വില ലഭ്യമാക്കണമെന്ന എം.എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ജലരേഖയായി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യു​മ്പോൾ സങ്കീർണമായ ജി.എസ്​.ടി ഇന്ത്യയിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയാണ്​. ഒന്നര വർഷം കഴിഞ്ഞിട്ടും ഇൗ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ സർക്കാറിന്​ സാധിച്ചിട്ടില്ലെന്നും കെ.വി.തോമസ് എം.പി. പറഞ്ഞു

Read more topics: kerala, KV Thomas, MP
English summary
KV Thomas MP says Business sector is burdening by the arrival of GST
topbanner

More News from this section

Subscribe by Email