Saturday November 17th, 2018 - 10:31:am
topbanner

മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടു : ചാത്തുവേട്ടന് 30000 നല്‍കി ഇന്ദുലേഖ തടിയൂരി..!

NewsDesk
മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടു : ചാത്തുവേട്ടന് 30000 നല്‍കി ഇന്ദുലേഖ തടിയൂരി..!

കല്‍പ്പറ്റ: ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടിവരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതിനല്‍കിയ മാനന്തവാടി സ്വദേശി ചാത്തുവിനാണ്് എതിര്‍കക്ഷികള്‍ 30000 രൂപ നഷ്ടപരിഹാരം നല്‍കി കേസ്സൊതുക്കിയത്. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടി വരുമെന്ന പരസ്യം കണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ടും ഫലമുണ്ടാകാത്തതിനാല്‍ നിയമയുദ്ധം നടത്തിയ ചാത്തുവെന്ന വയനാട്ടുകാരന്‍ ഇപ്പോള്‍ നാടിന്റെ മുഴുവന്‍ താരമാണ്. വ്യാജപരസ്യത്തിനെതിരെ പോരാടി തന്റെ ഭാഗം വിജയിച്ച സന്തോഷത്തിലാണ് മാനന്തവാടി സ്വദേശി ചാത്തു.

ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം വരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച് വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് പരാതി നല്‍കിയത് .താനും തന്റെ കുടുംബവും ഒരു വര്‍ഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഈ സോപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന പരാതി ഉന്നയിച്ചാണ് ചാത്തു ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കിയിരുന്നത്.

ഓഗസ്റ്റ് 24 നായിരുന്നു ചാത്തുപരാതി നല്‍കിയത്. പിന്നീട് അസുഖം മൂലം 2 തവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി 6ന് കേസ്സ് വിളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ജനുവരി 5ന് തന്നെ എതിര്‍കക്ഷികളുടെ വക്കീല്‍ ചാത്തുവിന്റെ വക്കീലായ അബ്ദുള്‍ സലീമിനെ സമീപിച്ച് ഒത്തുതീര്‍പ്പിന് വേണ്ടി സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 30000രൂപ ചാത്തുവിന് നല്‍കാമെന്ന അടിസ്ഥാനത്തില്‍ കേസ്സ് പിന്‍വലിപ്പിക്കുകയായിരുന്നു. ഇന്ദുലേഖ കമ്പനി ഹിന്ദുസ്ഥാന്‍ ലീവര്‍ ഏറ്റെടുക്കുന്നതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് കേസ്സ് ഒതുക്കിതീര്‍ത്തതെന്നും സൂചനയുണ്ട്.

നിരവധി സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ സിനിമാ നടന്‍മാരും നടിമാരും അഭിനയിക്കുന്നുണ്ട്. കമ്പനിയുടെ പരസ്യവാചകങ്ങള്‍ പറയുന്ന ഇവര്‍ക്ക് ഉല്‍പന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇവര്‍ കൂട്ടു നില്‍ക്കുന്നത് തടയാനാണ് ഈ കേസ് ഫയല്‍ ചെയ്തതെന്നാണ് ചാത്തുവിന്റെ പക്ഷം. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്ന് ചാത്തു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയും സിനിമാ നടി ശ്വേതാ റെഡ്ഡിയുമാണ് ഈ ഇന്ദുലേഖ വൈറ്റ് സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന് ഒടുവിലായി മമ്മൂട്ടി പറയുന്ന ഡയലോഗാണ് പരാതിക്ക് കാരണം. പരസ്യചിത്രത്തില്‍ ഇന്റര്‍വ്യൂവിന് ഒരു യുവതി എത്തുന്നതും ആദ്യഘട്ടത്തില്‍ പരാജപ്പെട്ട ശേഷം രണ്ടാം ഘട്ടത്തില്‍ ഇന്ദുലേഖ ഉപയോഗിച്ച് സൗന്ദര്യം മെച്ചപ്പെടുത്തി എത്തുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദുലേഖ ഉപയോഗിക്കുന്നതോടെ സൗന്ദര്യം കൂടിയ യുവതിക്ക് മമ്മൂട്ടി ജോലിയും നല്‍കുന്നു. പരസ്യത്തിന് ഒടുവിലായി താരം 'ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന ഡയലോഗ് പറയുകയും ചെയ്യുന്നു.

ചികിത്സാ വേളയില്‍ മമ്മൂട്ടി വിളിച്ചിട്ടില്ല; ആരാധകര്‍ മെനഞ്ഞ കഥയായിരിക്കുമെന്ന് മമ്ത

English summary
Malayalam actor Mammootty trouble over against Indulekha soap advertisement, K Chaathu, Mananthavady Wayanad district filed, case in the District Consumer Disputes Redressal Forum against Indulekha
topbanner

More News from this section

Subscribe by Email