Monday February 18th, 2019 - 8:48:pm
topbanner

പോസ്റ്റ് ഓഫിസുകള്‍ ബാങ്കുകളാകുന്നു; രാജ്യം മുഴുവന്‍ 5000 എടിഎം കേന്ദ്രങ്ങളും

NewsDesk
പോസ്റ്റ് ഓഫിസുകള്‍ ബാങ്കുകളാകുന്നു; രാജ്യം മുഴുവന്‍ 5000 എടിഎം കേന്ദ്രങ്ങളും

ന്യൂഡല്‍ഹി: നമ്മുടെ പോസ്റ്റ് ഓഫിസുകളിലെല്ലാം അടുത്തവര്‍ഷത്തോടുകൂടി ബാങ്കിംഗ് സൗകര്യം ലഭ്യമാകും. ഇന്ത്യന്‍ പോസ്റ്റ് പെയ്മന്റ് ബാങ്ക് എന്ന പേരില്‍ അടുത്ത മാര്‍ച്ചോടെ പോസ്റ്റാഫിസുകളില്‍ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ലോകത്തെത്തന്നെ ഏറ്റവും വലിയ പോസ്റ്റല്‍ ശൃഖലയാണ് നമ്മുടേത്. ബാങ്കിംഗ് വരുന്നതോടെ എസ്.ബി.ഐയേക്കാള്‍ വലിയ ബാങ്കായി ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാറും വിവര സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ 650 പോസ്റ്റ് ഓഫിസുകളില്‍ പദ്ധതി നടപ്പാക്കും. പിന്നീട് എല്ലാ പോസ്റ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കും. ഇന്ത്യയില്‍ ഏകദേശം 1.54 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ ഉണ്ട്. ഏകദേശം 1.7 ലക്ഷം പോസ്റ്റ്മാന്‍മാര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഇവരേയും പോസ്റ്റല്‍ ബാങ്കിംഗ് പദ്ധതിയുടെ ഭാഗമാക്കും. ഇവരെ ഉപയോഗിച്ച് മൊബൈല്‍ ബാങ്കിംഗ് തുടങ്ങാനും ആലോചനയുണ്ട്.

മൊബൈല്‍ഫോണ്‍ വന്നതോടെ ജോലിയില്ലാതായിക്കൊണ്ടിരിക്കുന്ന പോസ്റ്റുമാന്മാര്‍ക്ക് ഇതോടെ ഉണര്‍വിന്റെ കാലമാകും. കൊണ്ടുനടക്കാവുന്ന എടിഎം മെഷിനും സ്മാര്‍ട്ട് ഫോണും ഇവര്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. ഇതോടെ ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ബാങ്കിംഗിന് സാധ്യതയേറും.

ആദ്യഘട്ടത്തില്‍ നാനൂറ് കോടിയുടെ നിക്ഷേപത്തിനാണ് തപാല്‍ വകുപ്പ് പദ്ധതിയിടുന്നത്. രാജ്യം മുഴുവന്‍ 5000 എടിഎം കേന്ദ്രങ്ങളും ആരംഭിക്കും. ബാങ്കിന്റെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഇടമാക്കി പോസ്റ്റ് ഓഫിസുകളെ മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി.

താന്‍ ചതിക്കപ്പെട്ടെന്ന് നടി ഭാവന

ദുബായില്‍ ഇന്ത്യന്‍ ദമ്പതികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിക പാക് സ്വദേശി പിടിയില്‍

ജിഷയുടെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചു?

Viral News

English summary
India Post's payments bank proposal Cabinet clears
topbanner

More News from this section

Subscribe by Email