topbanner
Sunday April 23rd, 2017 - 7:27:pm
topbanner

ഈ വര്‍ഷം സാമ്പത്തികമായി മെച്ചപ്പെടില്ലെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലെഗാര്‍ദെ

NewsDesk
ഈ വര്‍ഷം സാമ്പത്തികമായി മെച്ചപ്പെടില്ലെന്ന്  ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലെഗാര്‍ദെ

ബെര്‍ലിന്‍: ഈ വര്‍ഷം സാമ്പത്തിക വര്‍ഷത്തിന് നല്ലതാകില്ലെന്ന മുന്നറിയിപ്പുമായി ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലെഗാര്‍ദെ. യുഎസില്‍ ഉയരുന്ന പലിശ നിരക്കും ചൈന നേരിടുന്ന സാമ്പത്തിക മാന്ദ്യവും ലോകസാമ്പത്തിക രംഗത്ത് അനിശ്ചിതത്വവും അസമത്വവും സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് ഇവരെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലേയ്ക്ക് കൊണ്ടുപോകുകയാണ്. പലരാജ്യങ്ങളുടേയും സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും ഇവര്‍ പറയുന്നു. പലിശ നിരക്കിലെ വര്‍ധനവ് നേരിടാന്‍ വികസിത രാജ്യങ്ങളെക്കാള്‍ സജ്ജരാണ് വികസ്വരരാജ്യങ്ങളെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

English summary
IMF's ,Managing director ,Christine Lagarde tell Economic growth will disappoint again in 2016
topbanner topbanner

More News from this section

Subscribe by Email