Friday November 16th, 2018 - 6:47:am
topbanner

ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

NewsDesk
ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

മുംബൈ: കേരളം ആസ്ഥാനമായുള്ള പ്രമുഖ സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ഇന്ദുലേഖയും വയോധയും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഏറ്റെടുത്തു. ഇവ നിര്‍മിക്കുന്ന മോസണ്‍സ് ഗ്രൂപ്പുമായി യൂണിലിവര്‍ മൊത്തം 330 കോടി രൂപയുടെ ഇടപാടിന് ധാരണയായി. 

ഏറ്റെടുക്കല്‍ കരാര്‍ പ്രകാരം ‘ഇന്ദുലേഖ’, ‘വയോധ’, എന്നീ പേരുകളില്‍ വിപണിയില്‍ എത്തുന്ന ഉല്‍പ്പന്നങ്ങളുടെ പേര്, ഡിസൈന്‍, ഉല്‍പാദന സാങ്കേതികവിദ്യ എന്നിവ ഹിന്ദുസ്ഥാന്‍ ലിവറിനു സ്വന്തമാകും. ഭൃംഗ ഹെയര്‍ ഓയില്‍, ഭൃംഗ സെല്‍ഫി ബോട്ടില്‍, തേങ്ങാപ്പാല്‍ ഷാംപു, സ്‌കിന്‍ കെയര്‍ ഓയില്‍, വൈറ്റ് സോപ്പ് തുടങ്ങിയവയുടെ വില്‍പ്പനാവകാശം ഹിന്ദുസ്ഥാന്‍ ലിവറിനു ലഭിക്കും.

ഹെയര്‍ കെയര്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ദുലേഖയെ ഏറ്റെടുക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സി.ഇ.ഒ ആന്‍ഡ് എം.ഡി സഞ്ജീവ് മേത്ത പറഞ്ഞു.

2009ല്‍ വിപണിയിലിറങ്ങിയ ഇന്ദുലേഖക്ക് കേരള, തമിഴ്‌നാട്, കര്‍ണാടക മാര്‍ക്കറ്റുകളില്‍ വലിയ ജനപ്രീതി നേടാനായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ദുലേഖ മാര്‍ക്കറ്റ് കൈയ്യടക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 100 കോടി രൂപയുടെ ലാഭവിഹിതമുള്ള കമ്പനിയാണ് ഇന്ദുലേഖ.

Read more topics: Hindustan uni liver, Indulekha
English summary
Hindustan liver to acquire Indulekha
topbanner

More News from this section

Subscribe by Email