topbanner
Sunday February 18th, 2018 - 4:18:pm
topbanner
Breaking News

അടുത്തമാസം മുതല്‍ 200 രൂപ നോട്ട് വിപണിയിലെത്തും

Jikku Joseph
അടുത്തമാസം മുതല്‍ 200 രൂപ നോട്ട് വിപണിയിലെത്തും

ന്യൂഡല്‍ഹി: അടുത്തമാസം മുതല്‍ 200 രൂപ നോട്ട് വിപണിയിലെത്തും. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. 200 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നത് നോട്ടുകള്‍ അസാധുവാക്കിയതിനു മുന്‍പുള്ള അവസ്ഥയിലേക്കു നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എസ്.ബി.ഐ വ്യക്തമാക്കി.

നോട്ട് അസാധുവാക്കിയ സമയത്തെ വിനിമയത്തിന്റെ 86 ശതമാനം ഇപ്പോള്‍ കൈവന്നതായാണ് എസ്.ബി.ഐ റിപ്പോര്‍ട്ട്. നിലവില്‍ 500 രൂപയുടെ നോട്ട് കഴിഞ്ഞാല്‍ 2000 രൂപയുടെ നോട്ടേയുള്ളൂ. എടിഎമ്മില്‍നിന്ന് ഇടത്തരം നോട്ടുകള്‍ പിന്‍വലിക്കുന്നതു കുറഞ്ഞിട്ടുണ്ട്. ഇതാണു ബാങ്കുകളുടെ പക്കലുള്ള നോട്ടുകളുടെ അനുപാതം വര്‍ധിക്കാന്‍ കാരണം. 200 രൂപ വ്യാപകമാകുന്നതോടെ എടിഎമ്മില്‍നിന്നു കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നാണു നിഗമനം.

Read more topics: release, 200 rupee note, bank, rbi, sbi
English summary
Govt to release 200 rupee note soon
topbanner

More News from this section

Subscribe by Email