Thursday July 18th, 2019 - 12:49:am
topbanner
topbanner

ഒാണത്തിന് 200 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് ഗോദ്റെജ് അപ്ലയൻസസ്

fasila
ഒാണത്തിന് 200 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് ഗോദ്റെജ് അപ്ലയൻസസ്

കൊച്ചി: മലയാളികളുടെ ദേശീയോൽസവത്തെ വരവേൽക്കാൻ വൻ ഒാഫറുകളുമായി രാജ്യത്തെ മുൻനിര ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദ്റെജ് അപ്ലയൻസസ്. ഏറ്റവും നവീന സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഒാവനുകൾ, ചെസ്റ്റ് ഫ്രീസറുകൾ എന്നീ പ്രീമിയം ഉൽപ്പന്നങ്ങൾ ഒാണത്തോടനുബന്ധിച്ച് ഗോദ്റെജ് അപ്ലയൻസസ് പുറത്തിറക്കുന്നു.

ഒാണത്തിന് 200 കോടി രൂപയുടെ വിൽപനയാണ് കേരളത്തിൽ നിന്നും ഗോദ്റെജ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 30 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. നിരവധി ആകർഷകമായ ഒാഫറുകളും ഗോദ്റെജ് പ്രഖ്യാപിച്ചിട്ടുണ്ട്.

1 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം ഉൾപ്പെടെയാണ് സമ്മാനപദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ മൂല്യമുള്ള ഒാഫറുകൾ നൽകുന്നതിനാണ് ഗോദ്റെജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗോദ്റെജിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തികൊണ്ട് പ്രീമിയം സബ്ബ്ബ്രാന്റായ ഗോദ്റെജ് എൻഎക്സ്ഡബ്ല്യുവിൽ പുതിയൊരു റഫ്രിജറേറ്റർ കൂടി അവതരിപ്പിക്കുകയാണ് ഗോദ്റെജ്.

റഫ്രിജറേറ്ററിന്റെ അടി ഭാഗത്തും ഫ്രീസറുള്ളതും കൂടുതൽ സ്ഥല സൗകര്യവുമുള്ള ബോട്ടം മൗണ്ടഡ് റഫ്രിജറേറ്ററായ ഇതിന് ഇൻവർട്ടർ കംപ്രസറാണ് കരുത്ത് പകരുന്നത്. ഗ്ലാസ് പതിച്ച ഡോർ സഹിതമെത്തുന്ന റഫ്രിജറേറ്ററിന് മനോഹരമായ ഡിസൈനാണ് ഗോദ്റെജ് നൽകിയിരിക്കുന്നത്.

മൈക്രോവേവ് ഒാവൻ വിപണിയിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ‘ഭാഗമായി 11 മൈക്രോവേവ് ഒാവനുകൾ കൂടി ഗോദ്റെജ് പുറത്തിറക്കിയിട്ടുണ്ട്. ഹെൽത്ത് ഫൈ്ര, ഹെൽത്തി ബ്രെഡ് ബാസ്കറ്റ്, ഹെൽത്തി ഇന്ത്യൻ തഡ്ക്ക എന്നിങ്ങനെ ആരോഗ്യകരമായ പാചകത്തിന് വഴിയൊരുക്കുകയാണ് പുതിയ മൈക്രോവേവ് ഒാവനുകളിലൂടെ ഗോദ്റെജ് ലക്ഷ്യമിടുന്നത്.

ഫുള്ളി ഒാട്ടോമാറ്റിക്ക് ടോപ്പ് ലോഡിലുള്ള പുതിയ അല്ല്യൂർ സീരീസ് ആണ് വാഷിംഗ് മെഷീൻ വിഭാഗത്തിൽ പുറത്തിറക്കിയിരിക്കുന്നത്. റോളർ കോസ്റ്റർ വാഷ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് വ്യത്യസ്ത തരത്തിൽ പെട്ട റോളർകോസ്റ്റർ സാങ്കേതിക വിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അക്വാജെറ്റ് പൾസേറ്റർ, ഗ്രാവിറ്റി ഡ്രം കാന്റൂർ ഡിസൈൻ, കാസ്കേഡിംഗ് വാട്ടർഫാൾ ഇഫക്ട് എന്നിവ തുണിയിലെ കറകൾ നീക്കാൻ സഹായിക്കുന്നു. സാധാരണ വസ്ത്രം അലക്കുന്നതിനേക്കാൾ 44 ലിറ്റർ കുറച്ചു വെള്ളം മാത്രമേ ഇൗ വാഷിംഗ് മെഷീന് ആവശ്യമുള്ളൂ. ഇതിലുള്ള ഇകോ മോഡ് ആണ് ജല ഉപയോഗം കുറക്കാൻ സഹായിക്കുന്നത്. ഫ്ളക്സി വാഷ് സംവിധാനം കസ്റ്റമൈസ്ഡ് വാഷിംഗിനും സഹായിക്കുന്നു.

വാഷിംഗ് മെഷീനിലെ കൺട്രോൾ പാനൽ പൂർണമായും വാട്ടർ റെസിസ്റ്റന്റാണ്. ചെസ്റ്റ് ഫ്രീസർ വിപണിയിലേക്ക് പുതിയ ഉൽപ്പന്നം കൂടി ഗോദ്റെജ് അവതരിപ്പിക്കുകയാണ്. ഫ്രീസർ - കൂളർ കൺവെർട്ട് ആണ് ഗോദ്റെജിൻറെ പുതിയ ചെസ്റ്റ് ഫ്രീസർ. ഫ്രീസറിൽ നിന്ന് കൂളറിലേക്കും, തിരിച്ചും സ്വിച്ച് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്.

ഗോദ്റെജിന്റെ എല്ലാ ചെസ്റ്റ് ഫ്രീസർ മോഡലുകളും ഏറ്റവും കുറച്ച് വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. പരമാവധി തണുപ്പും 40 ശതമാനം അധികം ഉൗർജ്ജ സംരക്ഷണവും ഗോദ്റെജ് ചെസ്റ്റ് ഫ്രീസറുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ വാർഷികാടിസ്ഥാനത്തിൽ 5000 രൂപ വരെ മൂല്യമുള്ള വൈദ്യുതി ലാഭിക്കാം. R290, R600a എന്നിവ രാജ്യത്തെ ഏറ്റവും അധികം പ്രകൃതി സൗഹൃദമായ ചെസ്റ്റ് ഫ്രീസറുകൾ കൂടിയാണ്.

ഒാസോണിനെ ബാധിക്കുന്ന ഒന്നും ഇവ പുറത്തുവിടുന്നില്ല. അത് വഴി ആഗോള താപനത്തിന് ഇൗ ചെസ്റ്റ് ഫ്രീസറുകൾ ആക്കം കൂട്ടുന്നുമില്ല. പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലൂടെ സാങ്കേതിക വിദ്യയുടെ പുനർ നിർവചനത്തിനും പുതിയ പ്രീമിയം ഉൽപ്പന്നങ്ങളുടെ നിര ശക്തിപ്പെടുന്നതിനും ഗോദ്റെജിന് സാധിച്ചിട്ടുണ്ട്.

ഇൗ ഒാണത്തിന് ഗോദ്റെജ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ 1 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാനും ഉപഭോക്താക്കൾക്ക് സാധിക്കും. സ്ക്രാച്ച്, എസ്എംഎസ് എന്നിവയിലൂടെ ദിവസവും സമ്മാനങ്ങൾ ഉണ്ട്. കേരളം ഗോദ്റെജിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു വിപണിയാണെന്നും ദീർഘകാലമായി കേരളത്തിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഗോദ്റെജ് ബിസിനസ് ഹെഡും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു.

ഉപഭോക്താക്കളുടെ അഭിരുചി കൃത്യമായി തിരിച്ചറിയാനും അതനുസരിച്ച് അവരുടെ പ്രതീക്ഷകൾ നിറവേറ്റാനും സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ ഡിസൈൻ ചെയ്യാനും അവ നൽകാനും അതേ സമയം അത് പ്രകൃതി സൗഹൃദമായിരിക്കാനും ശ്രമിക്കുന്നു.

ഉൽസവ സീസണ് തുടക്കം കുറിക്കുന്നു എന്ന നിലക്ക് പുതിയ ഉൽപ്പന്നങ്ങളിലൂടെയും ഒാഫറുകളിലൂടെയും ഇത്തവണത്തെ ഒാണം കൂടുതലായി ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് ഗോദ്റെജ് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോദ്റെജിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുമാനത്തിൽ കേരളത്തിന്റെ സംഭാവന വളരെ വലുതാണെന്നും കേരളം ഗോദ്റെജിന്റെ പ്രധാന വിപണിയായി തുടരുകയാണെന്നും ഗോദ്റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ പറഞ്ഞു.

പുതിയ ഉൽപ്പന്നങ്ങളിലൂടെയും ഒാഫറുകളിലൂടെയും 30 ശതമാനം അധികം വളർച്ചയും 200 കോടിയുടെ വിൽപനയും കേരളത്തിൽ നിന്ന് നേടാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഉടനീളം മോടിയോടെ ഒാണം ആഘോഷിക്കുകയാണെന്നും ഇതിന് കൂടുതൽ ഉൽസവച്ഛായ പകർന്ന് ഗോദ്റെജ് ആകർഷകമായ ഒാഫറുകളും സമ്മാനങ്ങളും നൽകുകയാണെന്നും ഗോദ്റെജ് അപ്ലയൻസസ് സോണൽ ബിസിനസ് ഹെഡ് ജുനൈദ് ബാബു പറഞ്ഞു.

ഉപഭോക്താക്കൾക്ക് ഒാരോ ദിവസവും സ്വർണ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. കൂടാതെ മൂല്യമേറിയ ഉൽപ്പന്നങ്ങളും സ്വന്തമാക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തി കഴിഞ്ഞു. ജൂലൈ 15 മുതൽ ആഗസ്റ്റ് 30 വരെ കേരളത്തിൽ മാത്രം ഇൗ ഒാഫറുകൾ ലഭിക്കും.

Read more topics: kochi, Godrej Appliances, Onam
English summary
Godrej Appliances targets Rs. 200 crores revenue in Kerala this Onam
topbanner

More News from this section

Subscribe by Email