Monday September 24th, 2018 - 1:43:am
topbanner

പണം കൈമാറുന്നതിന് മിസ്ഡ്കോൾ: പുതിയ സേവനവുമായി ഫെഡറല്‍ ബാങ്ക്

NewsDesk
പണം കൈമാറുന്നതിന് മിസ്ഡ്കോൾ: പുതിയ സേവനവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: പണം കൈമാറ്റത്തിന് മിസ്ഡ് കോള്‍ സേവനവുമായി ഫെഡറല്‍ ബാങ്ക്. എല്ലാ ഇടപാടുകാര്‍ക്കും മിസ്ഡ് കോള്‍ വഴി പണം കൈമാറ്റം നടത്താവുന്ന സേവനവുമാണ് ഫെഡറല്‍ ബാങ്ക് രൂപകല്‍പന നല്‍കിയിരിക്കുന്നത്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മെബൈല്‍ നമ്പറില്‍ നിന്ന് ബാങ്കിന്റെ 09895088888 എന്ന നമ്പറിലേക്ക് എസ്എംഎസ് ആയച്ചാണ് മിസ്ഡ്‌കോള്‍ വഴി പണം കൈമാറുന്ന സേവനം ഉപയോഗിക്കാനാവുക.

രജിസ്റ്റര്‍ ചെയ്ത് ഇടപാടുകാര്‍ക്ക് ഒരേസമയം അഞ്ച് ഗുണഭോക്താക്കളെ വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.ഫെഡറല്‍ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ടുള്ള വ്യക്തികളെ ആയിരിക്കണം മിസ്ഡ് കോള്‍ വഴി പണം കൈമാറുന്ന സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ പണം സ്വീകരിക്കേണ്ട ആളായിരിക്കണം മിസ്ഡ് കോള്‍ നല്‍കേണ്ടത്. 7812900900 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ നല്‍കേണ്ടത്.

മിസ്ഡ് കോള്‍ നല്‍കിയ ഉടനെ ആവശ്യക്കാരന്റെ അക്കൗണ്ടില്‍ പണം എത്തുകയും ഇടപാടുകാരന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയുകയും ചെയ്യും. ഒരു ദിവസം മിസ്്ഡ് കോള്‍ സേവനം വഴി പരമാവധി 5000 രുപവരെ കൈമാറാന്‍ സാധിക്കും. ഒരുമാസം കൈമാറാവുന്ന തുക 25000 രൂപയാണ്. ഒരു തരത്തിലുള്ള ചാര്‍ജുകളും ഈടാക്കാതെയാണ് ഫെഡറല്‍ ബാങ്ക് മിസ്ഡ് കോള്‍ സേവനം ഇടപാടുകാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

English summary
Federal Bank introduces funds transfer facility through missed call
topbanner

More News from this section

Subscribe by Email