Thursday September 20th, 2018 - 10:27:am
topbanner
Breaking News

നാളികേരത്തോടും ഉപോല്‍പ്പന്നങ്ങളോടും മലയാളികള്‍ക്ക് സങ്കുചിതമനോഭാവം: മന്ത്രി കെ.പി മോഹനനന്‍

NewsDesk
നാളികേരത്തോടും ഉപോല്‍പ്പന്നങ്ങളോടും മലയാളികള്‍ക്ക് സങ്കുചിതമനോഭാവം:  മന്ത്രി കെ.പി മോഹനനന്‍

ആലപ്പുഴ: കേരളത്തില്‍ സുലഭമായി ലഭ്യമാകുന്ന അമൂല്യമായ നാളികേരത്തോടും ഉപോല്‍പ്പന്നങ്ങളോടും മലയാളികള്‍ക്ക് സങ്കുചിത മനോഭാവമാണെന്ന് കൃഷി വകുപ്പ് മന്ത്രി ശ്രീ കെ.പി. മോഹനന്‍. നമ്മുടെ ഔഷധഗുണമുളളതും ആരോഗ്യപ്രദവുമായ ഉല്‍പ്പന്നങ്ങള്‍ നമുക്ക് വേണ്ടാതായിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ ഇ എംഎസ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ച ആറാമത് കയര്‍ കേരളയിലെ ദേശീയ, അന്തര്‍ദേശീയ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി കനിഞ്ഞു നല്‍കുന്ന ഇത്തരം വിഭവങ്ങളുടെ പ്രാധാന്യവും മഹത്വവും പുത്തന്‍ തലമുറയ്ക്ക് മനസ്സിലാക്കാന്‍ സെമിനാറുകള്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നൂതന കയര്‍ഉല്‍പ്പന്നങ്ങളുടെ വാണിജ്യവല്‍ക്കരണം കാലഘട്ടത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടനത്തില്‍ അദ്ധ്യത വഹിച്ച കയര്‍ റവന്യു വകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ സഹായത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ ഗവേഷണ മാനേജ്‌മെന്റ് സ്ഥാപനം (എന്‍സിആര്‍എംഐ) വികസിപ്പിച്ചെടുത്ത ശബ്ദവീചികളെ ആഗിരണം ചെയ്ത് പ്രതിധ്വനി കുറയ്ക്കുന്ന ജൈവ ശബ്ദനിയന്ത്രണ പാനലായ 'അക്കൊയര്‍' നെ മന്ത്രി പ്രകീര്‍ത്തിച്ചു.

കയറിനെ ജൈവ മിശ്രിതങ്ങളുമായി സംയോജിപ്പിച്ചാണ് ഈടുറ്റ ഈ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മ്മാണ, വാസ്തു ശില്‍പ, എഞ്ചിനീയറിംഗ് മേഖലയില്‍ ഉപയോഗിക്കുന്ന കൃത്രിമ നാരുകള്‍കൊണ്ടുള്ള ശബ്ദ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പകരം വയ്ക്കാനാവുന്നതാണ് പരിസ്ഥിതി സൗഹൃദവും തീപിടിക്കാത്തതുമായ 'അക്കൊയര്‍'. മച്ചില്‍ പിടിപ്പിക്കാവുന്ന 25 എംഎം കനത്തിലുള്ളതും ചുമരില്‍ പതിപ്പിക്കാവുന്ന 40 എംഎം കനത്തിലുള്ള പാനലുകളെ ശബ്ദ ക്രമീകരണം ആവശ്യമായ തിയേറ്ററുകള്‍, സമ്മേളന ഹാളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. കയറില്‍ ഉല്‍പ്പാദിപ്പിക്കുന്ന 'അക്കൊയര്‍' കയര്‍മേഖലയ്ക്കും വാണിജ്യ പങ്കാളികള്‍ക്കും ഗുണകരമായിരിക്കും. ഈലക്ഷ്യം മുന്നില്‍ കണ്ട് സിയാല്‍ മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംരംഭം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read more topics: Coir-based, K.P. Mohanan
English summary
Coir-based innovation key to changing wrong public mindsets
topbanner

More News from this section

Subscribe by Email