Sunday May 26th, 2019 - 3:12:am
topbanner
topbanner

ബൈക്കുകൾക്ക് വില കുറച്ച് ബെനലി

princy
ബൈക്കുകൾക്ക് വില കുറച്ച് ബെനലി

മുംബൈ:ഇന്ത്യയില്‍ 300 സിസി ബൈക്കുകൾക്ക് വില കുറച്ച് ബെനലി. നിര്‍മ്മാണ ചിലവുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ബൈക്കുകൾക്ക് വില കുറയ്ക്കാൻ ബെനലിയുടെ തീരുമാനം. മോഡലുകള്‍ക്ക് 60,000 രൂപ വരെ വില കുറഞ്ഞു. 51,000 രൂപയാണ് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്ററായ ബെനലി TNT 300 -ന് വില കുറഞ്ഞിരിക്കുന്നത്. ഫെയേര്‍ഡ് പതിപ്പായ ബെനലി 302R -ന് (ടൊര്‍ണാഡോ 302R) വില 60,000 രൂപ കുറഞ്ഞു.

നിര്‍മ്മാണ ചിലവുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ബൈക്കുകള്‍ക്ക് വില കുറയ്ക്കാനുള്ള ബെനലിയുടെ തീരുമാനം. വില കുറച്ചതിനെ തുടര്‍ന്ന് 2.99 ലക്ഷം രൂപയ്ക്ക് ബെനലി TNT 300 -ന് ഇനി വില്‍പ്പനയ്‌ക്കെത്തും. 3.10 ലക്ഷം രൂപയാണ് ബെനലി 302R -ന്റെ പുതുക്കിയ ഷോറൂം വില.

Read more topics: Benali, lowers, bikes, price
English summary
Benali lowers the price of bikes
topbanner

More News from this section

Subscribe by Email