topbanner
Monday June 26th, 2017 - 5:47:am
topbanner

ആറു ദിവസംകൊണ്ട് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 3 മില്യണ്‍ ആളുകള്‍

NewsDesk
ആറു ദിവസംകൊണ്ട് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 3 മില്യണ്‍ ആളുകള്‍

ലോഞ്ച് ചെയ്ത് വെറും ആറ് ദിവസത്തിനകം ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 3 മില്യണ്‍ ആളുകള്‍. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി മാത്രമുള്ള കണക്കാണിത്. യുപിഐ കേന്ദ്രീകരിച്ചുളള പേയ്‌മെന്റുകള്‍ക്കുളള ആപ്ലിക്കേഷനായ ഭീം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.

ആറുദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തോളം ട്രാന്‍സാക്ഷന്‍സും ഇതുവഴി നടത്തപ്പെട്ടു. നീതി ആയോഗ് പദ്ധതിയുടെ സിഇഒ ആയ അമിതാഭ് കാന്ത് ആണ് ട്വിറ്റര്‍ വഴി ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ iOS ല്‍ പത്ത് ദിവസത്തിനകം ലഭ്യമാകും. ഒന്നിലധികം ഭാഷകളിലായും ഈ ദിവസങ്ങള്‍ക്കുളളില്‍ ഭീം ആപ്ലിക്കേഷന്‍ ലഭ്യമാകും.

ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീം ആപ്ലിക്കേഷന്‍ എന്നറിയപ്പെടുന്ന ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി പുറത്തിറക്കിയത്. അംബേദ്കറിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഭീം എന്ന പേര് നല്‍കിയിരിക്കുന്നത്. നാഷ്ണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്‍ര്‍ഫേസ് വഴി ട്രാന്‍സാക്ഷന്‍സ് നടത്താന്‍ ഭീം ആപ്പ് സഹായിക്കും. കൂടാതെ പണം നേരിട്ട് അക്കൗണ്ടിലെത്തുന്നതിനും സഹായിക്കും. യുപിഐ പെയ്‌മെന്റുകള്‍ക്ക് വെര്‍ച്ച്യുല്‍ പേയീ അഡ്രസ്സ് മാത്രം മതിയാകും ആയതിനാല്‍ ബാങ്ക് ഡീറ്റെയ്ല്‍സ് നല്‍കേണ്ടതില്ല.

ഈ ആപ്പ് യൂസറുടെ മൊബൈല്‍ നമ്പര്‍, ലോഗിന്‍ പിന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോഗിന്‍ ചെയ്യുന്നത്. യുപിഐ എന്നത് തീര്‍ത്തും നേരിട്ട് ബാങ്ക് ടു ബാങ്ക് മെത്തേഡാണ്. എന്നാല്‍ ഭീം ആപ്പ് വഴി ഒരു ദിവസം നടത്താന്‍ കഴിയുന്ന ട്രാന്‍സാക്ഷന്റെ പരിധി 20000 ആണ്

Read more topics: BHIM app, 3million, download,
English summary
BHIM app crosses 3million downloads