Saturday December 15th, 2018 - 3:40:am
topbanner

ടോട്ടൽ ക്വാർട്ട്സ് എഞ്ചിൻ ഒായിലിന്റെ പിൻതുണയോടെ ആസ്റ്റൺ മാർട്ടിൻ വി8 വാന്റേജ് കൊച്ചിയിൽ

fasila
ടോട്ടൽ ക്വാർട്ട്സ് എഞ്ചിൻ ഒായിലിന്റെ പിൻതുണയോടെ ആസ്റ്റൺ മാർട്ടിൻ വി8 വാന്റേജ് കൊച്ചിയിൽ

കൊച്ചി: ആസ്റ്റൺ മാർട്ടിൻ മുംബൈയുമായി സഹകരിച്ച് ടോട്ടൽ ഒായിൽ ഇന്ത്യ സംഘടിപ്പിക്കുന്ന ആസ്റ്റൺ മാർട്ടിൻ വാന്റേജ് റോഡ് ഷോ കൊച്ചി അടക്കമുള്ള നഗരങ്ങളിൽ പര്യടനം നടത്തും. ടോട്ടൽ ക്വാർട്ട്സ് എഞ്ചിൻ ഒായിലിന്റെ പ്രീമിയം ശ്രേണിയുടെ ശക്തിയുമായെത്തുന്ന ആധുനീക മോഡലാണ് ഇതിൽ അണി നിരത്തുന്നത്.കൊച്ചിക്കു പുറമെ അഹമ്മദാബാദ്, ബെംഗളൂരു, ചെൈന്ന, ഹൈദരാബാദ്, ഇൻഡോർ, ജെയ്പൂർ, സൂറത്ത്് എന്നീ നഗരങ്ങളിലാണ് റോഡ് ഷോ പര്യടനം നടത്തുന്നത്. ടോട്ടലിന്റെ പിന്തുണയോടെ ഇന്ത്യയിലെത്തുന്ന ഏറ്റവും പുതിയ ആസ്റ്റൺ മാർട്ടിൽ വി8 നവീനവും സമ്പുർണവുമായ ബ്രാൻഡ് അനുഭവമാണു കാഴ്ച വെക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടോട്ടൽ ഒായിൽ ഇന്ത്യയുടെ സി.ഇ.ഒ. ലോയ്ക് ഡെറൂക്സ് ചൂണ്ടിക്കാട്ടി.

ഇൗ വാന്റേജ് ടൂറിലൂടെ ടെസ്റ്റ് നടത്തുന്ന ഡൈ്രവർമാർക്ക് ഏറ്റവും മികച്ച ലോകോത്തര ആഡംബര അനുഭവങ്ങളാവും ലഭിക്കുകയെന്നു തങ്ങൾക്കുറപ്പുണ്ടെന്ന് ആസ്റ്റൺ മാർട്ടിൻ മുംബൈ സി.എം.ഡി. ലളിത് ചൗധരി പറഞ്ഞു.

 

Read more topics: Kochi, Aston Martin, V8 vantage
English summary
Aston Martin Mumbai brings the V8 vantage tour powered by Total Quartz Engine oil to Kochi
topbanner

More News from this section

Subscribe by Email