topbanner
Monday February 27th, 2017 - 4:56:pm
topbanner

ആമസോണിന്റെ ഗ്രേറ്റ് ഇന്‍ഡിയന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ 25 ന് ആരംഭിക്കും.

NewsDesk
ആമസോണിന്റെ ഗ്രേറ്റ് ഇന്‍ഡിയന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ 25 ന് ആരംഭിക്കും.

ആമസോണിന്റെ രണ്ടാമത്തെ ഫെസ്റ്റിവല്‍ സെയിലായ ഗ്രേറ്റ് ഇന്‍ഡിയന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ 25 ന് ആരംഭിക്കും. ദീപാവലി ലക്ഷ്യമാക്കി നടത്തുന്ന മൂന്ന് ദിവസം മാത്രം നിലനില്‍ക്കുന്ന ഫെസ്റ്റിവല്‍ സെയിലില്‍ വന്‍ ഓഫറുകളാണ് ആമസോണ്‍ നല്‍കുന്നത്. 

ആമസോണിന്റെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് വഴി പര്‍ച്ചേസിങ്ങ് ആരംഭിക്കാവുന്നതാണ്. പ്രൊഡക്ട് കാറ്റഗറി അനുസരിച്ച് ഫില്‍ട്ടര്‍ ചെയ്യാവുന്ന രീതിയില്‍ സാധനങ്ങള്‍ തിരഞ്ഞെടുക്കാം. നിലവില്‍ ഉല്‍പന്നം ലഭ്യമല്ലെങ്കില്‍ വെയ്റ്റിങ്ങ് ലിസ്റ്റില്‍ ഇടാനും സാധിക്കും. വെയ്റ്റിങ്ങ് ലിസ്റ്റില്‍ ഇട്ടാല്‍ പിന്നീട് ഈ ഉല്‍പന്നം ലഭ്യമാകുമ്പോള്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. എസ്ബിഐയുടെ ക്രഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 15 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്‍ഡിയന്‍ ഫെസ്റ്റിവല്‍ സെയിലിലെ പ്രധാന ആകര്‍ഷണങ്ങള്‍ എതെല്ലാമെന്ന് നോക്കാം. 128 ജിബിയുള്ള ഐഫോണ്‍ 6 (ഗ്രേ കളര്‍)  46999 രൂപക്ക് ലഭ്യമാണ്.  16733 രൂപ വിലയുള്ള സോണി എക്‌സ്പീരിയയുടെ XA ഡ്യുല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ 20 ശതമാനം ഡിസ്‌കൗണ്ടോടെ ആമസോണില്‍ ലഭിക്കും. ആസ്യുസിന്റെ സെന്‍ഫോണ്‍ 28 ശതമാനം ഡിസ്‌കൗണ്ടില്‍ 15999 രൂപക്ക് ലഭിക്കും. ദീപാവലി ലക്ഷ്യമാക്കി ഫ്‌ളിപ്പ്ക്കാര്‍ട്ടും  ബിഗ് ദീവാലി എന്ന പേരില്‍ വില്‍പ്പന നടത്തുന്നുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി നാടുവിട്ടത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി
 
ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ യുവതികള്‍ [വീഡിയോ]

Read more topics: Amazon, Great Indian Festival,
English summary
Amazon 'Great Indian Festival' Sale begins October 25: Top deals on smartphones, other electronics
topbanner topbanner

More News from this section

Subscribe by Email