Tuesday December 10th, 2019 - 4:24:pm
topbanner

പേപ്പര്‍ ക്യാരിബാഗിന് മൂന്നു രൂപ ഈടാക്കി; ബാറ്റയ്ക്ക് പിഴ 9000 രൂപ

JB
പേപ്പര്‍ ക്യാരിബാഗിന് മൂന്നു രൂപ ഈടാക്കി; ബാറ്റയ്ക്ക് പിഴ 9000 രൂപ

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി: പേപ്പര്‍ ക്യാരിബാഗിന് ഉപഭോക്താവില്‍നിന്ന് മൂന്ന് രൂപ ഈടാക്കിയ പ്രമുഖ ചെരുപ്പ് നിര്‍മ്മാതാക്കളായ ബാറ്റയ്ക്ക് ഉപഭോക്തൃ ഫോറം 9000 രൂപ പിഴ വിധിച്ചു. ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് എന്ന ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് വിധി.

ചണ്ടിഗഢിലെ 22ഡി സെക്ടറിലുള്ള ബാറ്റ ഷോറൂമില്‍നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ദിനേഷ് 399 രൂപയ്ക്ക് ഒരു ജോഡി ചെരുപ്പ് വാങ്ങിയത്. ഇതിന്റെ വില 399 രൂപയായിരുന്നു. എന്നാല്‍ പേപ്പര്‍ ക്യാരിബാഗിന്റേത് കൂടി ചേര്‍ത്ത് 402 രൂപയാണ് ബില്ലായി നല്‍കിയത്. എന്നാല്‍ ബാറ്റയുടെ പരസ്യം ഉള്‍പ്പടെയുള്ള പേപ്പര്‍ ക്യാരിബാഗിന് കാശ് ഈടാക്കുന്നത് ഒരിക്കലും നീതികരിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനേഷ് ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍മേലാണ് കഴിഞ്ഞ ദിവസം 9000 രൂപ പിഴയൊടുക്കാന്‍ ഉപഭോക്തൃ ഫോറം വിധിച്ചത്.

ഉപഭോക്താക്കള്‍ക്ക് സൌജന്യമായി പേപ്പര്‍ ക്യാരിബാഗ് നല്‍കാനും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതിക്കാരന് ക്യാരിബാഗിന് ഈടാക്കിയ മൂന്നു രൂപയും കോടതിച്ചെലവായി 1000 രൂപയും നല്‍കാനും ഉപഭോക്തൃഫോറം വിധിച്ചിട്ടുണ്ട്. ഇതുകൂടാതെ 3000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നിയമസഹായ അക്കൌണ്ടിലേക്കും നല്‍കാനാണ് വിധിയില്‍ പറയുന്നത്. പരസ്യം പതിച്ച പേപ്പര്‍ ക്യാരിബാഗിന് പണം ഈടാക്കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്കുമുള്ള താക്കീതാണ് ഈ വിധിയെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

 

Read more topics: 9000 fine, for bata,
English summary
9000 fine for bata
topbanner

More News from this section

Subscribe by Email