Tuesday October 23rd, 2018 - 7:40:pm
topbanner
Breaking News

149 രൂപയ്ക്ക് 56 ജിബി ഡാറ്റ; ജിയോയെ കടത്തിവെട്ടും എയര്‍ടെല്ലിന്റെ ഈ ഓഫര്‍

Jikku Joseph
149 രൂപയ്ക്ക് 56 ജിബി ഡാറ്റ; ജിയോയെ കടത്തിവെട്ടും എയര്‍ടെല്ലിന്റെ ഈ ഓഫര്‍

പ്രീപെയ്ഡ് പ്ലാനുകളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് എയര്‍ടെല്‍ അവതരിപ്പിക്കുന്നത്. ഇത്തവണ 149 രൂപയ്ക്ക് 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും.

ഒരു മാസത്തെ പ്ലാനായ 149 രൂപയ്ക്ക് ദിവസം രണ്ട് ജിബി ഡാറ്റ നല്‍കും. 2ജി, 3ജി, 4ജി വരിക്കാര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും. മറ്റു കമ്പനികളെപ്പോലെ എയര്‍ടെല്‍ വോയ്സ് കോളുകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

ഈ പ്ലാനില്‍ നേരത്തെ ഒരു ജിബിയാണ് ദിവസേന ലഭിച്ചിരുന്നതെങ്കില്‍, അത് പ്രതിദിനം രണ്ട് ജിബി എന്നാക്കി ഉയര്‍ത്തി. ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. അതായത് 28 ദിവസത്തേക്ക് 42 ജിബി ഡാറ്റ.

English summary
149 airtel 2gb data perday unlimited calls validity 28 days
topbanner

More News from this section

Subscribe by Email